Connect with us

Covid 19

ആദ്യ ദിനം കോവിഡ് വാക്സീൻ സ്വീകരിച്ചത് 30 ലക്ഷത്തോളം കൗമാരക്കാർ

vaccine 3

രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് തുടക്കമായി. ആദ്യ ദിവസം വാക്സീൻ സ്വീകരിച്ചത് മുപ്പത് ലക്ഷത്തോളം കൗമാരക്കാർ. കൊവിൻ പോർട്ടൽ വഴി നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരം കടന്നു.

കൊവിഡ് ഭീഷണി വീണ്ടും ഉയരുമ്പോള്‍ കൗമാരക്കാര്‍ക്ക് ആശ്വാസമായി വാക്സിനേഷന്‍. ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ രാവിലെ 9 മണി മുതല്‍ വാക്സിനേഷന്‍ തുടങ്ങി. 157 കേന്ദ്രങ്ങളാണ് ദില്ലിയില്‍ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. 15 നും 18നും ഇടയിൽ പ്രായമുള്ള പത്ത് കോടിയോളം പേർക്കാണ് ഇന്ന് മുതൽ വാക്സീൻ നൽകി തുടങ്ങിയത്.

നാലാഴ്ച്ച ഇടവേളയിൽ കൊവാക്സിൻ ആണ് കുത്തി വെക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം. കൗമാരക്കാർക്ക് വാക്സീൻ നൽകി തുടങ്ങിയതിൽ പ്രധാനമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.കൗമാരക്കാരിലെ വാക്സിനേഷൻ തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് കൊവാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി. പ്രതിദിന കൊവിഡ് കേസുകളില്‍ 22 ശതമാനം വർധനയുണ്ടായി. 33750 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 3.8 ശതമാനമായി ഉയർന്നു. തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷന്‍ നിരക്ക് കൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version