Connect with us

കേരളം

വിപണി ഭരിച്ച് മറുനാടന്‍ പാല്‍; മില്‍മ നഷ്ടത്തിലേക്ക്

Published

on

Milma Milk Blue Pack പാല് 600x600 1

മില്‍മയെ പിന്തള്ളി മറുനാടന്‍ പാല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. പാല്‍ അളവില്‍ കുറച്ച് മില്‍മക്ക് സമാനമായ പാക്കറ്റില്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നാടന്‍ പാല്‍ എന്ന വ്യാജേനയാണ് മറുനാടന്‍ എത്തുന്നത്.

വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഉറവിടം വ്യക്തമാക്കാതെയുമാണ് വിപണി കൈയടക്കുന്നത്.

എന്നാല്‍ മില്‍മ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ (എഫ് എസ് എസ് എ ഐ) കര്‍ശനമായി പാലിച്ചും വിറ്റാമിന്‍ എ ആന്‍ഡ് ഡി ചേര്‍ത്ത് സമ്പുഷ്ടീകരിച്ചുമാണ് ഉപഭോക്താക്കള്‍ക്ക് പാലും പാലുത്പന്നങ്ങളും നല്‍കുന്നത്.

മില്‍മയെ അതേപടി അനുകരിച്ച് കൊണ്ട് പല പേരുകളിലായാണ് വ്യാജന്‍മാര്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ലിറ്ററിന് 50 രൂപ നിരക്കില്‍ കൊള്ളലാഭം കൊയ്യുകയുമാണ് മറുനാടന്‍ പാല്‍ ലോബികള്‍. വലിയതോതില്‍ ലാഭം നല്‍കുന്ന ഇത്തരം പാല്‍ വില്‍ക്കുന്നതിലൂടെ വ്യാപാരികളും മറുനാടന്‍ പാല്‍ ലോബിയുടെ ഭാഗമാകുകയാണ്.

23 രൂപക്ക് 400 മില്ലി ലിറ്റര്‍ പാലാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. രണ്ടു കമ്പനികളുടെ കവര്‍ പാലുകളാണ് മില്‍മയാണെന്ന് തെറ്റിധരിക്കുന്ന തരത്തില്‍ കവറുകളില്‍ രൂപസാദൃശ്യവുമായി വില്‍പന നടത്തുന്നത്.

മില്‍മയാണെന്ന് തെറ്റിധരിച്ച് കവര്‍ പാല്‍ വാങ്ങി വീട്ടിലെത്തി ഉപയോഗിക്കുമ്പോഴാണ് തങ്ങള്‍ വാങ്ങിയത് ഒറിജിനല്‍ മില്‍മയല്ലെന്ന് തിരിച്ചറിയുന്നത്.

രണ്ടു കമ്പനികളുടെ കവറുകളും ഒറ്റനോട്ടത്തില്‍ മില്‍മയാണെന്ന് തന്നെയാണ് തോന്നുക. മില്‍മയാണെന്ന് തെറ്റിധരിച്ച് സാധാരണക്കാര്‍ ശ്രദ്ധിക്കാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

കവറും, പശുവിന്റെ ചിത്രവും, എഴുത്തും, കവര്‍ കളറും എല്ലാം മില്‍മയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്. മില്‍മയുടെ അംഗീകൃത ഏജന്‍സികളില്ലാത്ത മില്‍മ വില്‍പന നടത്തുന്ന കടകളിലും മറ്റുമാണ് ഇവ ഇടകലര്‍ന്നു വില്‍പന നടത്തുന്നത്.

പാലിനു പുറമെ തൈരും മില്‍മയുടെ അതേ കവര്‍ സാദൃശ്യമുള്ളതാണ്. ഒരു കമ്പനി തിരുവനന്തപുരത്തും, മറ്റൊരു കമ്പനി പന്തളത്തുമാണ് ഡയറി ഫാം നടത്തുന്നത്. ഒറ്റനോട്ടത്തില്‍ മില്‍മ തന്നെയാണെന്നാണ് തോന്നുക. മില്‍മ 500 മില്ലിയാണ് എങ്കില്‍ മറ്റു രണ്ടും 450 മില്ലിയാണ്.

മില്‍മയേക്കാള്‍ ഒരു രുപ കൂടുതലാണ്‌ മറുനാടന്‍ മില്‍മക്ക് . അതേ സമയം രണ്ടു കമ്പനികളും ലൈസന്‍സോട് കൂടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

കച്ചവടക്കാര്‍ക്ക് ഇരു കമ്പനികളും മില്‍മയേക്കാള്‍ കൂടതല്‍ കമ്മിഷന്‍ നല്‍കുന്നുണ്ടെന്നാണ് വിവരം. ഉപഭോക്താക്കള്‍ മില്‍മ കവര്‍ പാല്‍ ചോദിക്കുന്നതോടെ കച്ചവടക്കാര്‍ ഇവ ഇടകലര്‍ത്തി വില്‍പന നടത്തുകയാണ്.

മറുനാടന്‍ പാല്‍ വ്യാപകമാകുമ്പോള്‍ മില്‍മക്കൊപ്പം പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ ലക്ഷ കണക്കിന് ക്ഷീര കര്‍ഷകര്‍ കൂടിയാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനാലും സുസ്ഥിര വില ലഭിക്കുന്നതിനാലും പുതുതായി വളരെയേറെ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.

അതിന്റെ ഭാഗമായി മില്‍മയുടെ പാല്‍ സംഭരണം പ്രതീക്ഷക്കപ്പുറം വര്‍ധിച്ചിട്ടുണ്ട്. ദിനംപ്രതി ഏകദേശം 7.50 ലക്ഷം ലിറ്ററായി ഇത് വര്‍ധിച്ചു.

എന്നാല്‍ വിപണനം ഏകദേശം പ്രതിദിനം 4.60 ലക്ഷം ലിറ്ററായി കുറയുകയും ചെയ്തു. കൂടുതലുള്ള 2.8 ലക്ഷം ലിറ്ററോളം പാല്‍ പൊടിയും നെയ്യ്/വെണ്ണ എന്നിവയാക്കി സൂക്ഷിക്കുന്നതിലൂടെ പ്രതിദിനം ഭീമമായ നഷ്ടം മില്‍മ സഹിച്ചുകൊണ്ടിരിക്കുകയുമാണ്. ഉപഭോക്താക്കള്‍ പാലിന് നല്‍കുന്ന വിലയുടെ 82 ശതമാനത്തിലധികം നേരിട്ട് കര്‍ഷകന് വിലയായി നല്‍കുന്നുണ്ട്.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version