Connect with us

Uncategorized

ഇന്ത്യയില്‍ ആദ്യ ഓസ്‌കര്‍ നേടിയ വസ്ത്രാലങ്കാരക ഭാനു അത്തയ്യ അന്തരിച്ചു

Published

on

banu

 

ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കര്‍ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവര്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്.

തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷമായി അവര്‍ ചികിത്സയിലായിരുന്നു. മൂന്നുവര്‍ഷത്തോളമായി പൂര്‍ണമായും കിടപ്പിലായിരുന്നെന്നും ഭാനു അത്തയ്യയുടെ മകള്‍ രാധിക ഗുപ്ത പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടന്നു.

ഗുരുദത്തിന്റെ സിഐഡി എന്ന ചിത്രത്തിലൂടെയായിരുന്നു ഭാനു അത്തയ്യ വസ്ത്രാലങ്കാരകയായി ബോളിവുഡില്‍ തുടക്കംകുറിക്കുന്നത്. ബോളിവുഡിലെ പ്രമുകരായ ഒട്ടുമിക്ക സംവിധായകര്‍ക്കുമൊപ്പം അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ലഗാന്‍ എന്ന ചിത്രത്തിനും വസ്ത്രാലങ്കാരം നിര്‍വഹിച്ചത് ഭാനു അത്തയ്യ ആയിരുന്നു. ഇത് അവരുടെ അവസാന ചിത്രവുമായിരുന്നു.

1983ല്‍ ആണ് ഗാന്ധിയിലെ വസ്ത്രാലങ്കാരത്തിന് അവര്‍ക്ക് ഓസ്‌കാര്‍ ലഭിക്കുന്നത്. അഞ്ച് പതിറ്റാണ്ടിനിടെ നൂറിലധികം ചിത്രങ്ങള്‍ക്കുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. ലേക്കിന്‍, ലഗാന്‍ എന്നീ ചിത്രങ്ങള്‍ക്ക് അവര്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version