Connect with us

Uncategorized

ഓൺലൈൻ പഠനം: വിദ്യാർത്ഥിക്ക് വിതരണം ചെയ്യാനുള്ള ടെലിവിഷൻ കെഎസ്‌യു പ്രവർത്തനകർക്ക് സമ്മാനിച്ചത് എസ്എഫ്‌ഐ

Published

on

tv

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് വേണ്ടി കൈ കോർത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് വിതരണം ചെയ്യാനുള്ള ടെലിവിഷൻ കെഎസ്‌യു പ്രവർത്തനകർക്ക് സമ്മാനിച്ചത് എസ്എഫ്‌ഐ പ്രവർത്തകർ. മലപ്പുറത്ത് നിന്നാണ് ഈ സഹകരണത്തിന്റെ പുത്തൻ മാതൃക.

കെഎസ്‌യു ജില്ല പ്രസിഡന്റ് ഹാരിസ് മുദൂരിന്റെ ഒരു വാട്ട്‌സ് ആപ് സ്റ്റാറ്റസ് ആണ് സംഭവങ്ങൾക്ക് വഴി ഒരുക്കിയത്. നിർധനരായ ഒരു കുടുംബത്തിലെ വിദ്യാർത്ഥിക്ക് പഠനം നടക്കണമെങ്കിൽ
ഒരു ടിവി ഉടൻ വേണം എന്നായിരുന്നു സ്റ്റാറ്റസ്. ഇത് കണ്ട എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി സഹായം വാഗ്ദാനം ചെയ്തു. അടുത്ത ദിവസം തന്നെ ടിവി കൈമാറുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നത് വിദ്യാർത്ഥികൾക്ക് വേണ്ടി ആണെന്നും നന്മയുള്ള കാര്യങ്ങൾക്ക് വേണ്ടി കൈകോർക്കുന്നത് ഭാവിയിലും തുടരുമെന്നും ഇരു സംഘടനകളും ഉറപ്പ് നൽകി.

സൈബർ ഇടങ്ങൾ രാഷ്ട്രീയ പേർവിളികൾക്കായി ഉപയോഗിക്കുന്നവർക്ക് മുന്നിൽ മാതൃക തീർക്കുകയാണ് മലപ്പുറത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം18 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം18 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version