Connect with us

Uncategorized

സുപ്രിംകോടതിയിലേക്ക് പുതിയ ഒമ്പത് ജഡ്ജിമാർ; കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രസർക്കാർ അംഗികാരം

Published

on

sc 3

സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത 9 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കേരള ഹൈക്കോടതി ജഡ്ജി സിടി രവികുമാറും പട്ടികയിലുണ്ട്. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇന്ന് തന്നെ ഉണ്ടായേക്കും. ചൊവ്വാഴ്ടച്ച ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കൊളീജിയം ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് സുപ്രീം കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ഇതോടെചരിത്രത്തില്‍ ആദ്യവനിത ചീഫ് ജസ്റ്റിസിന് വഴിയൊരുങ്ങുകയാണ്. 2027ല്‍ ജസ്റ്റിസ് ബിവി നാഗരത്‌ന അദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകും.

ചരിത്രത്തില്‍ ആദ്യമാണ് കെളീജിയം ഇത്രയധികം പേരെ ഒന്നിച്ച് ശുപാര്‍ശ ചെയ്തത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊളീജിയം ശുപാര്‍ശ ചെയ്ത വനിത ജഡ്ജിമാര്‍.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി എസ് നരസിംഹ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം19 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം24 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version