Connect with us

കേരളം

നെയ്യാറ്റിൻകര ആത്മഹത്യ: വസന്ത ഭൂമി വാങ്ങിയതിൽ ചട്ടലംഘനം, അന്വേഷണം

Published

on

Neyyattinkara Suicide vasantha

 

നെയ്യാറ്റിന്‍കരയില്‍ രാജന്‍ അമ്പിളി ദമ്പതിമായുടെ ആത്മഹത്യക്കിടയാക്കിയ വിവാദമായ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വീണ്ടും വഴിത്തിരിവ്‌.

വിവാദ ഭൂമി ഉടമയായ വസന്ത വാങ്ങിയതില്‍ ചട്ടലംഘനം നടത്തിയെന്നാണ്‌ കണ്ടെത്തല്‍. പട്ടയഭൂമി കൈമാറപ്പെടരുത്‌ എന്ന്‌ ചട്ടം നിലനില്‍ക്കെയാണ്‌ വസന്ത ഭൂമി വാങ്ങിയിരിക്കുന്നത്‌. മാത്രമല്ല ഭൂമി പോക്കുവരവ്‌ ചെയ്‌തതിലും വിട്ടുവീഴ്‌ച്ച സംഭവിച്ചതായാണ്‌ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കളക്‌ടറുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

ലക്ഷം വീട്‌ പദ്ധതിക്കായി അതിയന്നൂര്‍ പഞ്ചായത്ത്‌ വാങ്ങിയ ഭൂമിയില്‍ മൂന്ന്‌ സെന്റ്‌ സുകുമാരന്‍ നായര്‍ എന്ന വ്യക്തിക്ക്‌ ആദ്യ പട്ടയം അനുവദിച്ചു. 1989ലാണ്‌ പട്ടയം അനുവദിക്കുന്നത്‌. ലക്ഷം വീടിന്‌ അനുവദിച്ച പട്ടയ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന്‌ 1997 സര്‍ക്കാര്‍ ഉത്തരവുണ്ട്‌. ഭൂമിക്ക്‌ അവകാശികളില്ലെങ്കില്‍ സർക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ നിന്നുള്ള ചിത്രം

ഈ ഉത്തരവ്‌ നിലനില്‍ക്കുന്നതിനിടെ സുകുമാരന്‍ നായര്‍ മരിച്ച്‌ ഒരു മാസത്തിനുള്ളില്‍ സുകുമാരന്‍ നായരുടെ അമ്മ വനജാക്ഷി 2001ല്‍ ഈ ഭൂമി സുഗന്ധിക്ക്‌ വിറ്റു. സുകുമാരന്‍ നായരുടെ ഭാര്യയും മകളും ജീവിച്ചിരിക്കെയാണ്‌ അമ്മ ഭൂമി വില്‍ക്കുന്നത്‌. 2006ലാണ്‌ സുഗന്ധിയില്‍ നിന്നും ഈ ഭൂമി വസന്ത വാങ്ങുന്നത്‌. അപ്പോഴും വില്‍പ്പന പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ്‌ നിലനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരത്ത് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു

ആത്മഹത്യ ചെയ്‌ത രാജന്റെയും അമ്പിളിയുടേയും മക്കള്‍ക്ക്‌ ഭൂമി വിട്ട്‌ കൊടുക്കില്ലെന്ന്‌ പരാതിക്കാരി കൂടിയായ വസന്ത പറഞ്ഞിരുന്നു. ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക്‌ ഭൂമി നല്‍കില്ലെന്നുമാണ്‌ വസന്ത അന്ന് പറഞ്ഞത്‌.

ഇതിനിടെ രാജനേയും അമ്പിളിയേയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത്‌ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിന്‌ മുമ്പാണെന്ന്‌ വ്യകതമാക്കുന്ന രേഖകളും പുറത്തുവന്നു. നെയ്യറ്റിന്‍കര കോടതിയുടെ ഉത്തരവ്‌ സറ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ 21ന്‌ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

22ാം തിയതി ഉച്ചയോട്‌ കൂടി കോടതി കേസ് പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതി ഉത്തരവ്‌ ജനുവരി 15വരെ സ്‌റ്റേ ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഉച്ചക്ക്‌ ശേഷമാണ്‌ ഒഴിപ്പിക്കല്‍ വിധി സ്റ്റേ ചെയ്‌തുകൊണ്ട്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. കേസ്‌ ജനുവരി 15ന്‌ പരിഗണിക്കാന്‍ മാറ്റിവെക്കുകയും ചെയ്‌തു. എതിര്‍കക്ഷിയായ വസന്തക്ക്‌ സ്പീഡ് പോസ്‌റ്റ്‌ വഴി നോട്ടീസ്‌ അയയ്ക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

നെയ്യാറ്റിന്‍കര സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

ഭൂമി പോക്കുവരവ് ചെയ്തതിൽ അന്വേഷണത്തിനുള്ള ശുപാർശയും റിപ്പോർട്ടിൽ ഉണ്ട്‌. ഇതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

സിറ്റിസൺ കേരളയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം6 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം8 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം12 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം12 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version