Connect with us

കേരളം

ഒരു വീട്ടിൽ ഇനി രണ്ട് നായ്ക്കൾ മാത്രം; നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ

Published

on

വാണിജ്യേതര ആവശ്യങ്ങൾക്കായി വീടുകളിൽ വളർത്താവുന്ന നായ്ക്കളുടെ എണ്ണം രണ്ടാക്കി തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി. കൂടുതൽ നായ്ക്കൾ സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത്.

2022ൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് രണ്ടിൽ നിന്ന് അഞ്ച് ആക്കി നായ്ക്കളുടെ എണ്ണം ഉയർത്തിയത്. എന്നാൽ അടുത്തിടെ നടന്ന കൗൺസിലിൽ ഭേദഗതി അംഗീകാരത്തിന് വന്നപ്പോൾ വീട്ടിൽ വളർത്താവുന്ന പരമാവധി നായ്ക്കളുടെ എണ്ണം രണ്ടായി നിജപ്പെടുത്തുകയായിരുന്നു. രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തണം എന്നുണ്ടെങ്കിൽ പ്രത്യേക അനുമതി വാങ്ങണം. നഗരസഭ കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഒപ്പം വർഷം തോറും പ്രത്യേക ഫീസും നൽകണം. സർക്കാർ അംഗീകാരത്തിന് ശേഷം ഇത് നടപ്പിലാക്കും.

ലെെസൻസോ മതിയായ സൗകര്യങ്ങളോ ഇല്ലാതെ വീടുകളിൽ നായ്ക്കളെ വളർത്തുന്നത് കൗൺസിലർമാരുടെ ശ്രദ്ധയിൽപ്പെട്ടതായും അത് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ അറിയിച്ചു. വീട്ടിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ അധിക നായ്ക്കും നിശ്ചിത നിരക്കിൽ പ്രത്യേക ലെെസൻസ് എടുക്കേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.

പുതിയ നിയമത്തിനൊപ്പം ബ്രീഡ് അടിസ്ഥാനത്തിലുള്ള ലെെസൻസിംഗ് നഗരസഭ നടപ്പാക്കും. വലിയ ബ്രീഡുകൾക്ക് ഒരു വർഷം 1000രൂപയുംചെറിയ ബ്രീഡുകൾക്കൾ 500 ഉം ഇടത്തരം ഇനങ്ങൾക്ക് 750 രൂപയുംമാണ് പുതിയ ഫീസ്. മുൻപ് എല്ലാ ബ്രീഡുകൾക്കും 125 രൂപയായിരുന്നു ഫീസ്. ഒരു ഷെൽട്ടർ മാതൃകയിൽ നായ്ക്കളെ വളർത്തുന്നവർ നഗരസഭയ്ക്ക് 1000 രൂപ നൽക്കേണ്ടിവരും.

2022ൽ 125 രൂപ നിരക്കിൽ 9,000ലധികം ലെെസൻസുകൾ നഗരസഭ നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സംവിധാനത്തിലൂടെ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനും ഫീസിൽ നിന്നും കൂടുതൽ വരുമാനം നേടാനും കഴിയുമെന്നാണ് നഗരസഭ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം36 mins ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം3 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം7 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം7 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version