Connect with us

Uncategorized

ലോകധനിക പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്

Published

on

mukesh ambani

മുകേഷ് അംബാനിക്ക് ലോക ധനിക പട്ടികയില്‍ ഒന്‍പതാം സ്ഥാനം. ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് 64.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അംബാനി ഒന്‍പതാമത് എത്തിയത്. ഗൂഗിള്‍ സഹ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് പത്തും 11ഉം സ്ഥാനങ്ങളില്‍.

സറ സ്ഥാപകന്‍ അമന്‍സിയോ ഒര്‍ട്ടേഗയാണ് അംബാനിക്ക് തൊട്ട് മുന്നിലുള്ളത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇതേ പട്ടികയില്‍ 21ാം സ്ഥാനത്തായിരുന്നു അംബാനി. അന്ന് 36.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായത്. അന്ന് ലാറി പേജ് 13ാം സ്ഥാനത്തും ബ്രിന്‍ 14ാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ പിന്നീട് മൂലധന വിപണിയില്‍ റിലയന്‍സ് ഇന്റസ്ട്രീസ് 11 ലക്ഷം കോടിയുടെ ആസ്തിയാണ് കൈവരിച്ചത്.

റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം എക്കാലത്തെയും ഉയര്‍ന്ന 1788.60 രൂപയിലെത്തി നില്‍ക്കുകയാണ്. വെള്ളിയാഴ്ച ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തനം അവസാനിച്ചപ്പോഴത്തെ കണക്കാണിത്. മാര്‍ച്ച് മാസത്തില്‍ കമ്പനിക്ക് 1.61 ലക്ഷം കോടിയുടെ കടബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 24.7 ശതമാനം നിക്ഷേപം കണ്ടെത്തിയതോടെ 1.68 ലക്ഷം കോടി നിക്ഷേപം സമാഹരിക്കാന്‍ റിലയന്‍സിന് സാധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version