Connect with us

കേരളം

സംസ്ഥാനത്ത് നാളെ മുതല്‍ 30 ട്രെയിൻ സര്‍വീസുകള്‍ പുനരാരംഭിക്കും

Published

on

TRAIN
പ്രതീകാത്മക ചിത്രം

കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. വ്യാപനതോത് കുറഞ്ഞതും നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കാരണം. ഇന്റര്‍സിറ്റിയിലേക്കും ജനശതാബ്ദി ഉള്‍പ്പടെ ഓടി തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ട്രെയിനുകള്‍ അണുനശീകരണം നടത്തി സര്‍വീസിന് തയ്യാറായാതായി റെയില്‍വെ അറിയിച്ചു.

ചെന്നൈയില്‍ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ചെന്നൈ- മംഗളൂരു എക്‌സ്പ്രസ്, ചെന്നൈ – മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസ് നടത്തുക. കോയമ്പത്തൂര്‍ മംഗലൂരു എക്‌സ്പ്രസും സര്‍വീസ് തുടങ്ങും. രാജ്യത്ത് ഒന്നാംഘട്ട കോവിഡ് വ്യാപനത്തോടെ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇതുവരെ പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ല. യാത്രക്കാരുടെ ലഭ്യതയ്ക്ക നുസരിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളാണ് റെയില്‍വെ നടത്തുന്നത്.

ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ട്രെയിനുകൾ

1. 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി
2. 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി
3. 06305 എറണാകുളം – കണ്ണൂ‍ർ ഇൻ്റർസിറ്റി
4. 06306 കണ്ണൂ‍ർ – എറണാകുളം ഇൻ്റർസിറ്റി
5. 06301 ഷൊ‍ർണ്ണൂർ – തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം – ഷൊ‍ർണ്ണൂർ വേണാട്
7. 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്
8. 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ – കണ്ണൂ‍ർ എക്സിക്യൂട്ടീവ്
10. 06308 കണ്ണൂ‍ർ – ആലപ്പുഴ എക്സിക്യൂട്ടീവ്
11. 06327 പുനലൂ‍ർ – ​ഗുരുവായൂ‍ർ
12. 06328 ​ഗുരുവായൂ‍ർ – പുനലൂ‍ർ
13. 06341 ​ഗുരുവായൂ‍ർ – തിരുവനന്തപുരം ഇൻ്റ‍ർസിറ്റി
14. 06342 തിരുവനന്തപുരം – ​ഗുരുവായൂ‍ർ ഇൻ്റ‍ർസിറ്റി
15. 02082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി
16. 02081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി
17. 06316 കൊച്ചുവേളി – മൈസൂർ ഡെയ്ലി
18. 06315 മൈസൂർ – കൊച്ചുവേളി ഡെയ്ലി
19. 06347 തിരുവനന്തപുരം സെൻട്രൽ – മം​ഗളൂർ ജം​ഗ്ഷൻ
20. 06348 മം​ഗളൂർ ജം​ഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ
21. 06791 തിരുനൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്
22. 06792 പാലക്കാട് – തിരുനൽവേലി പാലരുവി എക്സ്പ്രസ്
23. 06321 നാ​ഗർകോവിൽ – കോയമ്പത്തൂർ
24. 06322 കോയമ്പത്തൂർ – നാ​ഗർകോവിൽ
25. 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം
26. 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂൺ 17 മുതൽ )
27. 06188 എറണാകുളം ജം​ഗ്ഷൻ – കാരെയ്ക്കൽ ടീ ​ഗാ‍ർഡൻ
28. 06187 കാരയ്ക്കൽ – എറണാകുളം ജം​ഗ്ഷൻ (ജൂൺ 17 മുതൽ)
29. 02678 എറണാകുളം ജം​ഗ്ഷൻ – കെഎസ്ആർ ബെം​ഗളൂരു ജം​ഗ്ഷൻ ഇൻ്റർ സിറ്റി
30. 02677 കെഎസ്ആർ ബെം​ഗളൂരു ജം​ഗ്ഷൻ – എറണാകുളം ജം​ഗ്ഷൻ ഇൻ്റർ സിറ്റി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version