Connect with us

കേരളം

കൂടുതൽ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു

Published

on

train

താൽക്കാലികമായി നിർത്തിവെച്ചിരുന്ന പല ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു. രാജ‍്യറാണി എക്​സ്​പ്രസ് ഏഴ്​ സ്ലീപ്പർ കോച്ചുകളും രണ്ട് എസി കോച്ചുകളും നാല്​ സെക്കൻഡ്​​ ക്ലാസ് കോച്ചുകളും ഉൾപ്പെടെ 13 കോച്ചുകളുമായാണ് സർവിസ് പുനരാരംഭിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെയാണ് സർവീസ് നിർത്തി വെച്ചിരുന്നത്. ഇതിനൊപ്പം റെയിൽവേ കൂടുതൽ ട്രെയിനുകളുടെ സർവീസ്‌ ആരംഭിച്ചു. മെയ്‌ 31 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു.

മെമു, എക്‌സ്‌പ്രസ്‌ ട്രെയിനുകൾ സർവീസ്‌ പുനരാരംഭിച്ചത്‌. 06013/ 06014 ആലപ്പുഴ–-കൊല്ലം–-ആലപ്പുഴ മെമു, 06015 /06016 എറണാകുളം–-ആലപ്പുഴ–-എറണാകുളം മെമു, 06017 / 06018 ഷൊർണൂർ–-എറണാകുളം–-ഷൊർണൂർ മെമു എന്നിവ ചൊവ്വാഴ്‌ച മുതൽ സർവീസ്‌ തുടങ്ങി. 06349 കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി ചൊവ്വാഴ്‌ച സർവീസ്‌ തുടങ്ങി. 06350 നിലമ്പൂർ–-കൊച്ചുവേളി ട്രെയിൻ ബുധനാഴ്‌ച സർവീസ്‌ തുടങ്ങും. 06167 / 06168 തിരുവനന്തപുരം –-ഹസ്രത്‌ നിസാമുദ്ദീൻ–-തിരുവനന്തപുരം, 06161 /06162 എറണാകുളം–-ബനസ്‌വാടി–-എറണാകുളം, 02646/02645 കൊച്ചുവേളി–-ഇൻഡോർ–-കൊച്ചുവേളി, 06164 / 06163 കൊച്ചുവേളി–-ലോമാന്യതിലക്‌–-കൊച്ചുവേളി, 06336 06335 നാഗർകോവിൽ–-ഗാന്ധിധാം–-നാഗർകോവിൽ എന്നീ പ്രതിവാര ട്രെയിനുകൾക്ക്‌ ബുക്കിങ്‌ ആരംഭിച്ചിട്ടുണ്ട്‌.

പൂർണമായും റിസർവേഷനുളള രാജ്യറാണി​ നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ ബ്ലോക്ക്​ സ്​റ്റേഷനുകളിൽ മാത്രമാണ്​ സ്​റ്റോപ്പുളളത്​. രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്പൂരിലെത്തും. രാജ‍്യറാണി രാത്രി 9.30 നാണ് നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്.

നേരത്തെ നിലമ്പൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം42 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം5 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം23 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version