കേരളം
കൊല്ലം ജില്ലയിൽ ഇന്നുമുതൽ 17 പഞ്ചായത്തുകളിൽ അധിക നിയന്ത്രണം
കൊല്ലം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 17 പഞ്ചായത്തുകളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമേർപ്പെടുത്തി. ഈഭാഗങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പാഴ്‌സൽ സർവീസ് മാത്രമായി രാവിലെ 7 മുതൽ വൈകിട്ട് 8 വരെ പ്രവർത്തിക്കാം. കഴിഞ്ഞവാരം ഡി വിഭാഗത്തിൽ 4 തദ്ദേശപരിധികളിൽ മാത്രമായിരുന്നു അധിക നിയന്ത്രണങ്ങളുണ്ടായിരുന്നത്. ഇവിടങ്ങളിലെ അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു
ഇപ്പോൾ ഡി വിഭാഗത്തിലുള്ളവയെല്ലാം പുതുതായി ഉൾപ്പെട്ടവയാണ്.നിയന്ത്രണങ്ങൾ ഇങ്ങനെ
1. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ ഉൾപ്പെട്ട കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ പകുതിജീവനക്കാർ മാത്രം
2. കാറ്റഗറി സിയിൽ 25 ശതമാനം ഉദ്യോഗസ്ഥർ മാത്രം
3. കാറ്റഗറി ഡിയിൽ അവശ്യ സർവീസുകൾ മാത്രം
4. ബാങ്കുകളുടെ പ്രവർത്തന ഷെഡ്യൂളുകളിൽ മാറ്റമില്ല
5. രോഗവ്യാപനം കൂടിയപ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കുംടി.പിആർ അടിസ്ഥാനത്തിലുള്ള വിഭാഗങ്ങൾ
1. എ വിഭാഗം (ടി.പി.ആർ 5ൽ താഴെ)ആര്യങ്കാവ്, നീണ്ടകര, പന്മന
2. ബി വിഭാഗം (ടി.പി.ആർ 5നും 10നുമിടയിൽ)കൊല്ലം കോർപ്പറേഷൻ, കുളത്തൂപ്പുഴ, കരീപ്ര, മൺറോത്തുരുത്ത്, കുന്നത്തൂർ, കുമ്മിൾ, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, ഇടമുളയ്ക്കൽ, ശൂരനാട് നോർത്ത്, ആദിച്ചനല്ലൂർ, പൂയപ്പള്ളി, കൊട്ടാരക്കര, പോരുവഴി, ഉമ്മന്നൂർ, പവിത്രേശ്വരം, ചവറ, കുലശേഖരപുരം, മേലില, നെടുവത്തൂർ, നെടുമ്പന, പേരയം, ചാത്തന്നൂർ, ഈസ്റ്റ് കല്ലട, തെന്മല.
3. സി വിഭാഗം (ടി.പി.ആർ 10 നും 15നുമിടയിൽ) തൃക്കോവിൽവട്ടം, തെക്കുംഭാഗം, പൂതക്കുളം, വെസ്റ്റ് കല്ലട, പെരിനാട്, പിറവന്തൂർ, പനയം, പുനലൂർ, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി, മൈലം, കരവാളൂർ, ചിറക്കര, ഏരൂർ, തൊടിയൂർ, തലവൂർ, ഓച്ചിറ, നിലമേൽ, എഴുകോൺ, പട്ടാഴി വടക്കേക്കര, വെളിയം, മയ്യനാട്, ക്ലാപ്പന, അലയമൺ, പരവൂർ, കടയ്ക്കൽ, തേവലക്കര,കൊറ്റങ്കര
4. ഡി വിഭാഗം (ടി.പി.ആർ 15ന് മുകളിൽ ) പത്തനാപുരം, തൃക്കരുവ, കല്ലുവാതുക്കൽ, ചിതറ, വിളക്കുടി, കുളക്കട, ഇളമ്പള്ളൂർ, വെട്ടിക്കവല, ഇട്ടിവ, അഞ്ചൽ, ആലപ്പാട്, ഇളമാട്, വെളിനല്ലൂർ, ചടയമംഗലം, കുണ്ടറ, പട്ടാഴി, തഴവ,