Connect with us

കേരളം

മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം ഇന്നു മുതല്‍

TRAIN

മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം ഇന്നു മുതല്‍ നിലവില്‍ വരും. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലാണ് ഇന്നു മുതല്‍ മാറ്റം വരുന്നത്. ഒക്‌ടോബര്‍ 31 വരെയാണ് മാറ്റം. 110 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിനുകളുടെ വേഗം 75ലേക്കു താഴും.

കനത്ത മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ വേഗം വീണ്ടും കുറയും. മഴക്കാലത്തെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണിത്‌. കൊങ്കൺ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും. വൈകിട്ട് കോഴിക്കോട് നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള യാത്രക്കാർക്ക് പുതിയ മാറ്റങ്ങൾ കൂടുതൽ ദുഷ്കരമാക്കിയേക്കും.

ലോകമാന്യ തിലക്‌–- തിരുവനന്തപുരം കുർള എക്‌സ്‌പ്രസ്‌ പുതുക്കിയ സമയപ്രകാരം 25 മിനിറ്റ്‌‌ വൈകിയാണ്‌ കോഴിക്കോട്ടെത്തുക. 9.55 ആണ്‌ പുതുക്കിയ സമയം. 5.30ന്‌ കോഴിക്കോട്‌ എത്താറുള്ള എറണാകുളം–- നിസാമുദ്ദീൻ പുതുക്കിയ സമയപ്രകാരം 4.15ന്‌ യാത്രപുറപ്പെടും.

കേരളത്തിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയം ഇപ്രകാരം. (ബ്രാക്കറ്റിലുള്ളത് നിലവിലെ സമയം):

എറണാകുളം ജംക്‌ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് – എറണാകുളത്തുനിന്നു രാവിലെ 10.40 ന് പുറപ്പെടും (ഉച്ചയ്ക്ക് 1.25).

തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ) – ഉച്ചയ്ക്ക് 2.30 ന് പുറപ്പെടും (വൈകിട്ട് 7.15).

തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ (22653) വെള്ളിയാഴ്ച രാത്രി 10നു തിരുവനന്തപുരത്തു നിന്നു പുറപ്പെടും (ശനി പുലർച്ചെ 12.30).

എറണാകുളം – അജ്മേർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) ഞായർ വൈകിട്ട് 6.50 ന് എറണാകുളത്തു നിന്നു പുറപ്പെടും (രാത്രി 9.25).

തിരുനെൽവേലിയിൽനിന്നു ജാംനഗറിലേക്കുള്ള ട്രെയിൻ (തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ) – രാവിലെ 5.15 ന് പുറപ്പെടും (രാവിലെ 8.00).

കൊച്ചുവേളിയിൽനിന്നു ഋഷികേശിലേക്കുള്ള ട്രെയിൻ (വെള്ളിയാഴ്ചകളിൽ ) – രാവിലെ 4.50നു പുറപ്പെടും (രാവിലെ 9.10).

കൊച്ചുവേളിയിൽനിന്നുള്ള ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് (വ്യാഴം, ഞായർ ദിവസങ്ങളിൽ ) – രാവിലെ 7.45നു പുറപ്പെടും (രാവിലെ 8.45).

തിരുവനന്തപുരം – മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. രാവിലെ 9.15നുതന്നെ പുറപ്പെടും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version