കേരളം
പതിനഞ്ചാം നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഒമ്പത് മണി മുതലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്.
പ്രോടേം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. 53 പേരാണ് സഭയിൽ പുതുമുഖങ്ങളായി ഉള്ളത്.
കൊവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല. കെ. ബാബു, എ. വിന്‍സെന്റ് എന്നിരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ഭരണമുന്നണി സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് സ്ഥാനാർത്ഥിയാകും.
26-നും 27-നും സഭ ചേരില്ല. 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ ആ പ്രഖ്യാപനങ്ങള്‍തന്നെ ആവര്‍ത്തിക്കുമോ, പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.
പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങള്‍.