Connect with us

കേരളം

അര്‍ദ്ധരാതിയില്‍ കാമുകിയെ കാണാനുള്ള അതിമോഹത്തില്‍ വന്നുപ്പെട്ടത് പോലിസിന്റെ കൈകളില്‍

Published

on

9b8c1b6276a9858e711c4d4507498013 1

കാമുകിയെ കാണാനുള്ള അതിമോഹത്തില്‍ നീലേശ്വരത്ത് നിന്നും അര്‍ദ്ധരാതി ഗൂഗിള്‍ മാപ്പ് നോക്കി വന്ന കാമുകന്‍ അവസാനം വന്ന്‌പെട്ടത് പോലീസിന്റെ കൈകളില്‍. കാമുകിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് നൈറ്റ് പട്രോളിംഗ് സംഘം കാമുകനെ പിടികൂടിയത്.

നീലേശ്വരത്തെ 19 കാരനും ഒളവറയിലെ 16 കാരിയുമാണ് കഥാപാതങ്ങള്‍. മൊബൈയില്‍ ഫോണിലൂടെയുള്ള പരിചയം വളര്‍ന്ന് പ്രണയത്തില്‍ എത്തുകയായിരുന്നു. നീണ്ടെ പ്രണയം ആണെങ്കിലും രണ്ടു പേരും നേരില്‍ ഇതുവരെ കണ്ടിട്ടില്ല.

നേരില്‍ കാണാനുള്ള രണ്ടു പേരുടെയും അതിയായ മോഹത്തില്‍ എടുത്ത തീരുമാനം ആണ് ഇന്നലെ രാത്രി. ഇപ്രകാരം പയ്യന്നൂരില്‍ എത്തിയ കാമുകന്‍ രാത്രി പന്ത്രണ്ടരയോടെയാണ് ഒളവറയില്‍ എത്തിയത്. ഗൂഗിള്‍ മാപ്പിലൂട കാമുകിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് പോലീസിന്റെ കൈകളില്‍ എത്തിയത്.

നീലേശ്വരത്ത് കാരന് അര്‍ദ്ധരാത്രിയില്‍ ഒളവറയില്‍ എന്താണ് കാര്യം എന്ന ചോദ്യത്തില്‍ പകച്ചുപോയ കാമുകന്‍ സത്യം തുറന്നു പറയുകയായിരുന്നു. ഫോണിലൂടെയുള്ള ബന്ധം ആയിരുന്നു എന്നും കാമുകിയുടെ വീട് അറിയില്ല എന്ന് കാമുകന്‍ തുറന്നു പറഞ്ഞു.

തുടര്‍ന്ന് പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. പുലര്‍ച്ചെ 1.45 ന് കാമുകന്റെ ഫോണിലേക്ക് കമുകിയുടെ ഫോണ്‍ വിളി വന്നു. ഫോണ്‍ വാങ്ങി അറ്റന്റ് ചെയ്തത് പോലീസ് ആണ്.

എവിടെയെത്തി എന്നും താന്‍ എത്ര നേരമായി ഉറക്കമിളച്ച് കാത്തിരിക്കുന്നു എന്നും പതിനാറ്കാരിയുടെ വെമ്പലോടെയുള്ള സ്വരമാണ് പോലീസ് കാര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്.

ഫോണിലൂടെ മാത്രം പരിചയമുള്ള കാമുകനെ കാത്ത് കാമുകി പുലര്‍ച്ച വരെ കാത്തിരിക്കുകയായിരുന്നു എന്നറിഞ്ഞതോടെ പോലീസുകാരും ഞെട്ടി. എതായാലും മണിക്കൂറുകള്‍ നീളമുള്ള സംഭാഷണങ്ങള്‍ അടങ്ങിയ കാമുകന്റെ ഫോണ്‍ സ്റ്റേഷനില്‍ വാങ്ങി വച്ച് ഉപദേശിച്ച് പോലീസ് പറഞ്ഞയക്കുകയായിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം5 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version