Connect with us

കേരളം

പരീക്ഷ നടത്തിപ്പിലെ അനാസ്ഥ; എംജി സർവകലാശാല വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു

Untitled design 2021 07 31T142223.160

പരീക്ഷ നടത്തിപ്പിലെ എം ജി സർവ്വകലാശാലയുടെ അനാസ്ഥയ്‌ക്ക്‌ എതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പരീക്ഷ നടത്തിപ്പിൽ യുജിസി നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ ഒന്നും സർവ്വകലാശാല പാലിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. സർവ്വകലാശാലയുടെ തെറ്റായ നിലപടുകൾക്ക് എതിരെ എബിവിപിയുടെ നേതൃത്വത്തിൽ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പരീക്ഷ നടത്തിപ്പിന്റെ കാര്യത്തിലും എംജി യൂണിവേഴ്‌സിറ്റി സ്വീകരിക്കുന്ന നിരുത്തരവാദ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ രംഗത്ത് എത്തിയിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തിപ്പിന് യുജിസി പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എംജി യൂണിവേഴ്‌സിറ്റി പാലിക്കുന്നില്ല. ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ പോലും വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ കണക്കിലെടുക്കാതെ പരീക്ഷകള്‍ നടത്തുകയാണ്.

പരീക്ഷാ നടത്തിപ്പിനായി കൂടുതല്‍ സബ് സെന്ററുകള്‍ തുറക്കുന്നതിനും യൂണിവേഴ്‌സിറ്റി തയ്യാറാകുന്നില്ല.
പരീക്ഷയ്‌ക്കായി തയ്യാറെടുക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സമയം ലഭിക്കുന്നില്ലെന്നും ആരോപണം ഉണ്ട്. വിദ്യാർത്ഥികളുടെ അവസ്ഥ മനസിലാക്കാതെ ഉള്ള എം ജി സർവ്വ കലാശാലയുടെ നിലപാടിൽ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്. അധികൃതർ തെറ്റായ നിലപാട് തുടർന്നാൽ എബിവിപി ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ പ്രസാദ് പറഞ്ഞു.

അടുത്ത ദിവസം സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് അടക്കം എബിവിപി സംഘടിപ്പിച്ചിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ സൂപ്പര്‍ സപ്ലി പരീക്ഷയെ കുറിച്ചുള്ള യാതൊരുവിധ അറിയിപ്പുകളും ഇതുവരെ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിട്ടില്ല. നിലവില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ഈ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നും എബിവിപി പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version