Connect with us

കേരളം

നാളെ ഓൺലൈൻ ക്ലാസുകൾ തുടങ്ങുമ്പോൾ ഇപ്പോഴും നിരവധി കുട്ടികൾ പരിധിക്ക് പുറത്താണ്

Published

on

online student1

കോവിഡിന്റെ മൂന്നാം തരംഗത്തെ ഭയക്കുന്നതു കൊണ്ടു നാളെ വീണ്ടും അധ്യയന വർഷം തുടങ്ങുന്നു. ജൂണ്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ തുടര്‍ച്ചയായി രണ്ടാമത്തെ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ പഠനം തുടങ്ങാനിരിക്കെ ജില്ലയില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ നെറ്റ്‌വര്‍ക്ക് പരിധിക്കു പുറത്ത്. മലയോര മേഖലയിലെ കുട്ടികളാണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തില്‍ വലയുന്നത്. കഴിഞ്ഞ വര്‍ഷവും അവര്‍ ഇതേ പ്രശ്നം നേരിട്ടിരുന്നു. ഇത്തവണ ഇത് രൂക്ഷമാകാനാണ് സാധ്യത.

ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കും. അതിനാല്‍, കൂടതല്‍ സമയം ക്ലാസുകളുണ്ടാകും. ഇന്റര്‍നെറ്റ് ശേഷി കുറഞ്ഞ വനമേഖലയിലെ കുട്ടികള്‍ക്ക് ഈ ക്ലാസ്സുകളില്‍ മുഴുവന്‍ സമയം പങ്കെടുക്കാന്‍ പറ്റുമോ എന്ന സംശയം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗവി മേഖലയില്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠനം തടസ്സപ്പെട്ടത് വാര്‍ത്തയായിരുന്നു.

അതേസമയം നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അധ്യാപകര്‍ നേരിട്ട് ഓണ്‍ലൈന്‍ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിനാല്‍ കഴിഞ്ഞ തവണ ടിവിയിലൂടെ പഠനം നടത്തിയ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും കൂടിയേ തീരൂ. കൂടുതല്‍ സമയം നെറ്റ് വിനിയോഗിക്കേണ്ടി വരുന്നതിനാല്‍ കൂടിയ തുകയ്ക്ക് ചാര്‍ജ് ചെയ്യേണ്ടി വരും. കൊവിഡ് കാലത്തു വരുമാനം കുറഞ്ഞ രക്ഷിതാക്കളെ സംബന്ധിച്ചു ഇത് ബുദ്ധിമുട്ടാകും. മഴക്കാലമായതിനാല്‍ നെറ്റ്‌വര്‍ക്ക് തടസ്സപ്പെടാനും സാധ്യത കൂടുലാണ്. ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ ഈ വര്‍ഷവും കുട്ടികള്‍ അഭിമുഖീകരിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വിവിധ സംഘടനകളും പൊതുപ്രവര്‍ത്തകരും ഇടപെട്ടു ലഭ്യമാക്കിയിരുന്നു. ഈ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് ഇപ്പോഴും ഉണ്ടോയെന്ന് രക്ഷിതാക്കളെ അധ്യപകര്‍ ഫോണില്‍ വിളിച്ചു അന്വേഷിച്ചിരുന്നു. അതേസമയം, സ്‌കൂളുകള്‍ അടഞ്ഞു കിടന്നതിനാല്‍ നിയമനം നടക്കാത്തതിനാല്‍ അധ്യാപക ഒഴിവുകള്‍ ഏറെയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം15 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം23 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം24 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം24 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version