Connect with us

കേരളം

ഇ-സഞ്ജീവനി സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം – ആരോഗ്യവകുപ്പ്

Published

on

40 1

കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് വകഭേദം കണ്ടെത്തിയതും രോഗവ്യാപനം കൂടുന്നതും കണക്കിലെടുത്താണ് ആശുപത്രിയില്‍ എത്താതെ തന്നെ ചികിത്സ തേടാനുള്ള സംവിധാനത്തെ ആശ്രയിക്കണമെന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനി ടെലിമെഡിസിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. നിര്‍ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് രോഗവിവരങ്ങള്‍ അറിയിക്കാം.

സമയം ലാഭിക്കാം. കണക്കുകള്‍ പ്രകാരം ഒരു കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തീകരിക്കുന്നതിനെടുക്കുന്ന സമയം 6 മിനിറ്റും 52 സെക്കന്റുമാണ്. കൂടാതെ ഇ-സഞ്ജീവനി സേവനങ്ങള്‍ക്കായി വ്യക്തികള്‍ക്ക് എടുക്കേണ്ടിവരുന്ന ശരാശരി കാലതാമസം 5 മിനിറ്റും 11 സെക്കന്റും മാത്രം. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇ-പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടര്‍ നല്‍കുന്ന സഞ്ജീവനി കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും സൗജന്യമായി നടത്താം.
സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയിലേതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിനു വേണ്ടത്. www.esanjeevaniopd.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇ-സഞ്ജീവനി ഒപിഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056/0471 2552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം19 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം22 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version