Connect with us

കേരളം

ജഡ്ജിയും മജിസ്‌ട്രേറ്റും നിയമത്തിന് മുകളിലല്ല; വീഴ്ച വരുത്തിയാല്‍ നടപടിയെന്ന് ഹൈക്കോടതി

kerala high court 620x400 1496586641 835x547

ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും നിയമത്തിന് അതീതരല്ലെന്നും ചുമതലയില്‍ വീഴ്ച വരുത്തുന്ന പക്ഷം പ്രത്യാഘാതം നേരിട്ടേ മതിയാവൂ എന്നും ഹൈക്കോടതി. ക്രിമിനല്‍ കേസില്‍ പ്രതിയെ ശിക്ഷിക്കുന്നതിന് വ്യാജ തെളിവുണ്ടാക്കിയ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

ലക്ഷദ്വീപിലെ മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും നിലവില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ആളെ, അച്ചടക്ക നടപടി പൂര്‍ത്തിയാവുന്നതു വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോടതി ദ്വീപ് ഭരണകൂടത്തോടു നിര്‍ദേശിച്ചു. ഈ നടപടി എല്ലാവര്‍ക്കും പാഠമായിരിക്കണമെന്ന് കോടതി പറഞ്ഞു.

കേസില്‍ പ്രഥമദൃഷ്ട്യാ മജിസ്‌ട്രേറ്റ് തിരിമറി നടത്തിയെന്നാണ് ബോധ്യമാവുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പെരുമാറ്റ ദൂഷ്യവും ചുമതലാ വീഴ്ചയുമാണ് മജിസ്‌ട്രേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. കേസില്‍ മുന്‍ സിജെഎം കെ ചെറിയക്കോയ, അന്നത്തെ ബെഞ്ച് ക്ലര്‍ക്ക് പിപി മുത്തുക്കോയ, എല്‍ഡി ക്ലര്‍ക്ക് എപി പുത്തുണ്ണി എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മൂവരും ജനുവരി 23ന് നേരിട്ടു ഹാജരാവണം.

ക്രിമിനല്‍ കേസിലെ പ്രതിയോട് മജിസ്‌ട്രേറ്റ് വ്യക്തിവിദ്വേഷം വച്ച് പെരുമാറിയെന്നും ഇല്ലാത്ത തെളിവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിച്ചെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്താത്ത തെളിവാണ്, ശിക്ഷ വിധിക്കുന്നതിന് ആധാരമായി മജിസ്‌ട്രേറ്റ് എടുത്തതെന്നും ഇതു വ്യാജമായി നിര്‍മിച്ചതാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം19 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം20 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം21 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം22 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം23 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം24 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം1 day ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version