കേരളം
റെഡ് ലൈറ്റ് ലംഘിച്ച് പാഞ്ഞാൽ ഇനി ലൈസൻസ് പോകും
വണ്ടിയുമായി പായുമ്പോൾ റെഡ് സിഗ്നൽ മറികടന്ന് കുതിച്ചാൻ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. മറ്റു യാത്രക്കാരെ അപകടത്തിലാക്കുന്നവിധം അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നെന്ന് പരിഗണിച്ചായിരിക്കും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന ഇത്തരം നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം ലഭിച്ചു. 2017-ലെ ചട്ടപ്രകാരമാണിത്.
ഗതാഗതനിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർ പകർത്തുന്ന ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർ നടപടിയെടുക്കുന്നത്.അതേസമയം, കാമറ പിടികൂടുന്ന കേസുകൾ കോടതിക്ക് കൈമാറും.