Connect with us

കേരളം

പരമാവധി ആളുകളെ മെട്രോയിലെത്തിക്കുക ലക്ഷ്യമെന്ന് ലോക്‌നാഥ് ബെഹ്‌റ

Published

on

പരമാവധി ആളുകളെ മെട്രോയിലെത്തിക്കുക ലക്ഷ്യമെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ. കെഎംആര്‍എല്‍ സോഷ്യല്‍ മീഡിയ സെല്‍ സജീവമാക്കും. പോര്‍ട്ടല്‍ ഉണ്ടാക്കും. ഇതിലൂടെ കൊച്ചി മെട്രോയിലെ സേവനങ്ങള്‍ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് ബെഹ്‌റ പറഞ്ഞു.

ലോക്‌നാഥ് ബെഹ്‌റ ഇന്നലെയാണ് കെഎംആര്‍എല്ലിന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസിലെത്തി എംഡിയുടെ ചുമതലയേറ്റെടുത്തത്. തിരുവനന്തപുരത്തു നിന്നെത്തിയ ബെഹ്‌റ, മെട്രോയില്‍ കയറിയാണ് ഓഫീസിലേക്കെത്തിയത്. തിരുവനന്തപുരത്തു നിന്നും കാറിലെത്തിയ ബെഹ്‌റ, കൊച്ചി എംജി റോഡ് സ്‌റ്റേഷനില്‍ നിന്നും മെട്രോയില്‍ കയറി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവും ഒപ്പമുണ്ടായിരുന്നു. കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷന്റെ മുകള്‍ നിലയിലാണ് കെഎംആര്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ്.

മെട്രോയിലെ യാത്രാസൗകര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം, ഓഫീസ് സ്ഥിതി ചെയ്യുന്ന നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്ന് ഓഫീസിലെത്തിയ ബെഹ്‌റയെ കെഎംആര്‍എല്‍ ജീവനക്കാര്‍ സ്വാഗതം ചെയ്തു. ജീവനക്കാരുമായി സംവദിച്ച അദ്ദേഹം, മെട്രോ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററും സന്ദര്‍ശിച്ചു. കൊച്ചി മെട്രോയുടെ ആറാമത് എംഡിയാണു ബെഹ്റ. 3 വർഷത്തേക്കാണു നിയമനം. അൽകേഷ് കുമാർ ശർമ ചുമതല ഒഴിഞ്ഞതു മുതൽ മെട്രോയ്ക്ക് സ്ഥിരം എംഡി ഉണ്ടായിരുന്നില്ല. ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിനായിരുന്നു താൽക്കാലിക ചുമതല നൽകിയിരുന്നത്.

പുതിയ പ്രോജക്ടുകൾ ആരംഭിക്കുകയും സ്ഥാപനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണു ലോക്നാഥ് ബെഹ്റയ്ക്കു മുന്നിലെ വെല്ലുവിളി. ലോക് ഡൗണിനെത്തുടർന്നു മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. അതു സാധാരണ നിലയിലെത്തിക്കണം. ഈ വർഷം അവസാനത്തോടെ മെട്രോ തൃപ്പൂണിത്തുറ വരെ എത്തിക്കുകയാണ് കെഎംആർഎല്ലിന്റെ ലക്ഷ്യം. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version