Connect with us

കേരളം

വിദ്യാഭ്യാസ രേഖകള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം; ഷാഹിദാ കമാലിന് നിര്‍ദേശം നൽകി ലോകായുക്ത

Untitled design 2021 08 06T150748.868

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം ഷാഹിദ കമാല്‍ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു.

വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. ഷാഹിദ കമാലിന്റെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരി പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ പൊലീസിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു.

ഷാഹിദ കമാലിന് സര്‍വകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സര്‍വകലാശാലയില്‍ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ഡോ. ഷാഹിദ കമാല്‍ എന്നാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version