കേരളം
കേരളത്തിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ലോക്ക്ഡൗൺ തുടരും. നിയന്ത്രണം കർശനമായി ഉണ്ടാകും.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല. സംസ്ഥാനത്താകെ മെയ് 31 മുതൽ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ തുടരും. ഈ ഘട്ടത്തിൽ ചില ഇളവുകൾ നൽകും. അത് അത്യാവശ്യ പ്രവർത്തനത്തിന് വേണ്ടിയാണ്. എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുത്.
ആവശ്യമനുസരിച്ച് വ്യവസായ മേഖലകളിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ അനുവദിക്കും. തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.
വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്ന കടകൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 വരെ. ആർഡി, എൻഎസ്എസ് കലക്ഷന്‍ ഏജന്റുകള്‍ക്ക് തിങ്കളാഴ്ച കലക്ഷന്‍ പിരിക്കാന്‍ യാത്രചെയ്യാം.
കയര്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ഉപയോഗിക്കാം. സ്ത്രീകളുടെ ശുചിത്വവസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഷോപ്പുകളും സര്‍വീസ് സെന്ററുകളും ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കാം. ശ്രവണസഹായികള്‍ വില്‍ക്കുന്ന കടകള്‍ക്കും അവയുടെ റിപ്പയറിംഗ് യൂണിറ്റുകള്‍ക്കും ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കാന്‍ അനുമതി. കൃത്രിമ അവയവങ്ങളും അവയുടെ സര്‍വീസ് സെന്ററുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കും. ഗ്യാസ് സ്റ്റൗ റിപ്പയര്‍ യൂണിറ്റുകള്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററുകള്‍ക്കും ചൊവ്വാഴ്ചയും ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
പിഎസ് സി അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് ജോലിക്ക് ഹാജരാകാം. ബുക്ക് സ്റ്റാളുകൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ട്. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം.