Connect with us

കേരളം

പ്രവാസികള്‍ക്ക് ആശ്വാസം; പുനരധിവാസത്തിന് വായ്പാ പദ്ധതി പ്രഖ്യാപിച്ചു

Published

on

SDSF

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി കേരള ബജറ്റ്. പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതി പ്രഖ്യാപിച്ചു.

പ്രവാസികളുടെ വായ്പാ പദ്ധതിക്ക് 25 കോടി നീക്കിവെച്ചു. കെഎഫ്‌സി 500 കോടിയുടെ പുതിയ വായ്പ അനുവദിക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്താന്‍ ലാപ്‌ടോപ് നല്‍കുന്ന പദ്ധതി തുടരും. രണ്ടു ലക്ഷം ലാപ്‌ടോപ് നല്‍കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞതവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ക്ലാസ് ടീച്ചര്‍മാര്‍ തന്നെ നേരിട്ട് ക്ലാസുകള്‍ നയിക്കും. മാറുന്ന വിദ്യാഭ്യാസരീതിയെ നേരിടാന്‍ നയം മാറ്റും. ഡിജിറ്റല്‍ സാങ്കേതികസംവിധാനങ്ങളെ ഏകോപിച്ച് തൊഴില്‍ ലഭ്യമാക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് 2000 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചു. നാലുശതമാനം പലിശനിരക്കില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണ് വായ്പ നല്‍കുക. കര്‍ഷകര്‍ക്ക് 2600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കൃഷിഭവനുകളെ സ്മാര്‍ട്ടാക്കും. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ക്ക് 1100 കോടി രൂപ വായ്പ അനുവദിക്കും. നാലുശതമാനം പലിശയാണ് ഈടാക്കുക. കേരള ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൂന്ന് ശതമാനം വരെ സബ്‌സിഡി അനുവദിക്കും. സംസ്ഥാനത്ത് അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം15 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം18 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം22 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം22 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version