Connect with us

കേരളം

ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്ന് മുതൽ

ലൈഫ് 2020 ഭവനങ്ങൾ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്ന് മുതൽ ആരംഭിക്കും. ലൈഫ് മിഷൻ 2017-ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക പ്രകാരം നാളിതു വരെ 2,75,845 കുടുംബങ്ങർക്ക് സുരക്ഷിത ഭവനങ്ങൾ നൽകി.

2017-ലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. ഇതിൽ ആകെ 9,20,260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതർ) അപേക്ഷകൾ ലഭ്യമായി.

ഇത്തരത്തിൽ ലഭ്യമായ അപേക്ഷകളിലാണ് നവംബർ ഒന്ന് മുതൽ അർഹതാ പരിശോധന ആരംഭിക്കുന്നത്.
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അപേക്ഷകർ പരിശോധന സമയത്ത് ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ നൽകേണ്ടതാണ്.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ മുഴുവനും സമർപ്പിക്കുവാൻ കഴിയാതിരുന്നവർക്ക് പരിശോധന സമയത്ത് ആയത് സമർപ്പിക്കാവുന്നതാണ്. അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി തദ്ദേശസ്ഥാപന തലത്തിലാണ് പരിശോധന നടക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം38 mins ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം1 hour ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version