Connect with us

കേരളം

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എല്‍ഡിഎഫ്, 4 ദിവസങ്ങളിലായി ജാഥ

വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 6, 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാൾ ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. 9 ന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

വികസനം സമാധാനം എന്ന പേരിലാണ് എൽഡിഎഫിന്‍റെ പ്രചരാണ ജാഥ. വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

അതേസമയം വിഴിഞ്ഞത്ത് കേന്ദ്രസേന വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിക്കുകയാണ് സംസ്ഥാന സർക്കാർ. ക്രമസമാധാന പാലനത്തിന് കേന്ദ്ര സേന ആവശ്യമില്ലെന്നും കേരള പൊലീസ് പര്യാപതമാണെന്നും തുറമുഖമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തിന് സർക്കാർ കൈകൊടുത്തിരുന്നു.

എന്നാൽ കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്ത് നിലപാട് അറിയിക്കാനാണ് കോടതി നിർദ്ദേശം നല്‍കിയത്. സംസ്ഥാനം നേരിട്ട് കത്തയച്ച് കേന്ദ്രസേനയെ കൊണ്ടുവരാൻ ശ്രമിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സർക്കർ മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കിയതാണ് കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്‍റെ കാരണമെന്നാണ് ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ വായിച്ച സർക്കുലറിലെ വിമർശനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version