Connect with us

കേരളം

കെവൈസിയുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍, ജാഗ്രത വേണമെന്ന് എസ്.ബി.ഐ

WhatsApp Image 2021 06 25 at 3.44.19 PM

കെവൈസി രേഖകളുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോർട്ട്. നേരത്തെ കെവൈസി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍കോളുകളാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ സന്ദേശങ്ങളും ഇ മെയിലുകളുമാണ് അക്കൗണ്ടുടമകള്‍ക്ക് ലഭിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ജാഗ്രത നിര്‍ദേശം നല്‍കി.

ബാങ്ക് ഉദ്യോഗസ്ഥരോ, ഔദ്യോഗിക പ്രതിനിധികളോ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയക്കുന്നത്. ഒരു കാരണവശാലും ഇത്തരം ലിങ്കുകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. ഇതിലൂടെ അക്കൗണ്ടുടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണെന്നും കരുതിയിരിക്കണമെന്നും ബാങ്ക് ട്വിറ്ററില്‍ വ്യക്തമാക്കി.

കോവിഡിനെ തുടര്‍ന്ന് കെവൈസി രേഖകള്‍ ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ അയക്കാമെന്ന് എസ് ബി ഐ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍ കോളിലൂടെ ഒടിപി കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു. ഇത് ഫലിക്കാതായതോടെയാണ് പുതിയ രീതി പരീക്ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കെവൈസി രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ആര്‍ബിഐ ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണം.കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്ക് ഒരിക്കലും ഒരു ലിങ്കും അയക്കില്ല.മൊബൈല്‍ നമ്പറോ ഒടിപി അടക്കമുള്ള രഹസ്യ വിവരങ്ങളോ പങ്ക് വയ്ക്കരുത്.അക്കൗണ്ടില്‍ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ സൈബര്‍ ക്രൈം വിഭാഗത്തില്‍ ബന്ധപ്പെടാന്‍ https://cybercrime.gov.in/ എന്ന ലിങ്ക് ഉപയോഗിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം19 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം20 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം22 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version