Connect with us

കേരളം

കെഎസ്ആർടിസി തിരുവനന്തപുരം – ബം​ഗുളുരൂ സർവ്വീസ് പുനനാരംഭിച്ചു

Published

on

WhatsApp Image 2021 07 11 at 7.23.21 PM

കോവിഡ് കാരണം മുടങ്ങിയിരുന്ന തിരുവനന്തപുരം – ബം​ഗുളുരൂ സർവ്വീസ് കെഎസ്ആർടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളും സർവ്വീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചത്. ഏപ്രിൽ 9 മുതൽ നിർത്തി വെച്ച സർവ്വീസാണ് പുനരാരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സർവ്വീസ് ആരംഭിച്ചത്.
കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോഴിക്കോട് ,സു.ബത്തേരി ,മൈസൂർ, മാണ്ഡ്യ വഴിയാണ് ബം​ഗുളൂരു സർവ്വീസ് ആദ്യ ദിനം സർവ്വീസ് നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റുകളും റിസർവേഷൻ ഫുൾ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസുകൾ നടത്തുക.

അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് സർക്കാർ ഇത് വരെ അനുമതി നൽകിയിട്ടില്ല. അത് കൂടി ലഭിച്ചാൽ പാലക്കാട് സേലം വഴിയുള്ള ബം​ഗുളുരു സർവ്വീസ് ആരംഭിക്കാനാകും. ഇനിനായി ആദ്യഘട്ടമെന്ന നിലയിലേക്ക് തമിഴ്നാട്ടിലേക്ക് സർക്കാർ ഉദ്യോ​ഗസ്ഥാർക്കുള്ള ബോണ്ട് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള പാലക്കാട് – കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴ്നാട് അന്തർസംസ്ഥാന ​ഗതാ​ഗതത്തിനുള്ള അനുമതി നൽകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

ദീർഘ ദൂര സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. “Ente KSRTC App” Google Play Store ലിങ്ക് https://play.google.com/store/apps/details?id=com.keralasrtc.app.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം18 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം18 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version