Connect with us

കേരളം

കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്; ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും

Published

on

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും. ഡിസംബര്‍ മാസത്തെ ശമ്പളമാണ് നല്‍കുന്നത്. ശമ്പള വിതരണത്തിനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. മൊത്തം 50 കോടി രൂപയാണ് സർക്കാർ കെഎസ്ആര്‍ടിസിക്ക് നൽകിയത്.

ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം. അതേസമയം, ശമ്പളം ലഭിക്കാത്തതിൽ ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരത്തിലാണ്.

അതിനിടെ, വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യം. സർക്കാർ സഹായമില്ലാതെ ഇത്രയും തുക നൽകാൻ നിലവിൽ കെഎസ്ആർടിസിക്ക് ശേഷിയില്ല. ഓരോ മാസവും 3.46 കോടി രൂപ വീതം മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2021 ഏപ്രിൽ മുതൽ ഇതുവരെ വിരമിച്ച 1757 ജീവനക്കാരിൽ 1073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version