Connect with us

കേരളം

എല്ലാ ഇടപാടുകളും ഡിജിറ്റൽ ആക്കാൻ കെഎസ്ഇബി; കറണ്ട് ബിൽ ഇനി എ‌സ്എംഎസ് രൂപത്തിൽ

വൈദ്യുതി ബിൽ ഇനി ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി അവസാനിപ്പിക്കുന്നത്.

കാർഷിക കണക്‌ഷൻ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവർ ഒഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓൺലൈൻ വഴിയോ മൊബൈൽ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്. 100 ദിവസത്തിനു ശേഷം കാഷ് കൗണ്ടർ വഴി ബില്ലടയ്ക്കാൻ 1% കാഷ് ഹാൻഡ്‌ലിങ് ഫീസ് ഈടാക്കണമെന്ന ശുപാർശയും ബോർഡിനു മുന്നിലുണ്ട്.

ഓൺലൈൻ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകുന്ന ഗാർഹിക ഉപയോക്താക്കൾക്ക് അപേക്ഷാ ഫീസിൽ ഇളവ് ലഭിക്കും. അതേസമയം ടലാസ് ഫോമുകൾ വഴിയുള്ള അപേക്ഷകൾക്ക് 10% ഫീസ് വർദ്ധിപ്പിക്കും.ബിപിഎൽ, കാർഷിക ഉപയോക്താക്കൾക്ക് ഈ വർധന ബാധകമല്ല.

കൺസ്യൂമർ നമ്പർ വെർച്വൽ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളിൽ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും. ഈ സാമ്പത്തിക വർഷാവസാനത്തോടെ സമ്പൂർണമായ ഇ–പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തുകയാണു ലക്ഷ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version