Connect with us

കേരളം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കെ.എസ്.ഇ.ബി ചാര്‍ജിങ്ങ് സ്റ്റേഷന്‍

Published

on

വൈദ്യുത വാഹനങ്ങള്‍ക്ക് ഏറെ പ്രീയമേറിയെങ്കിലും ചാര്‍ജിങ്ങ് സൗകര്യങ്ങളില്ലാത്തതായിരുന്നു കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി.​ ദീര്‍ഘ ദൂരയാത്രകള്‍ക്ക് ഒരുങ്ങുമ്ബോള്‍ ചാര്‍ജ് തീര്‍ന്ന് വാഹനങ്ങള്‍ യാത്ര അവസാനിപ്പിക്കേണ്ട ​ഗതികേട് ഇല്ലാതാകുന്നു. ഇനി ധൈര്യമായി വൈദ്യുതി വാഹനത്തില്‍ യാത്ര പോകാം. നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാകുന്നു. എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

അനര്‍ട്ടിന്റെ 3 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്ന്‌ വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി യുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. ഇ-ആട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകള്‍ ഉള്‍പ്പെടുന്ന ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

സംസ്ഥാനത്തുടനീളം ചാര്‍ജിങ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായി 6 കോര്‍പ്പറേഷന്‍ ഏരിയകളില്‍ കെഎസ്‌ഇബി സ്വന്തം സ്ഥലത്തു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. അനര്‍ട്ട് മുഖേന ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ ലീസിന് നല്‍കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങി.ഇതേ പദ്ധതിയില്‍ നവംബറോടെ 20 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കും. വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി ​ഗോ ഇലട്രിക്ക് എന്ന പേരില്‍ പുതിയ പദ്ധതി എന്‍ജി മാനേജ്മെന്റ് സെന്റര്‍ പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇലക്‌ട്രിക് ടൂവീലറുകള്‍ വാങ്ങുവാന്‍ പദ്ധതി വഴി സാധിക്കും.

എംപാനല്‍ ചെയ്യപ്പെട്ടിരിക്കുന്ന 6 വാഹന നിര്‍മാതാക്കളില്‍ നിന്നും ഇലക്‌ട്രിക് ടൂവീലറുകള്‍ www.MyEV.org.in എന്ന വെബ് സൈറ്റില്‍ നിന്നും ബുക്ക് ചെയ്യാം. കൂടാതെ MyEV മൊബൈല്‍ ആപ്പ് (ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ്സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഇരുപതിനായിരം മുതല്‍ 43,000 രൂപ വരെ സബ്സിഡി ലഭിക്കും. 34 ഇലക്‌ട്രിക് വാഹനങ്ങളുടെ ബുക്കിംഗ് സൈറ്റിലൂടെ ഇതുവരെ നടന്നിട്ടുണ്ട്. പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ ഇലക്‌ട്രിക് വാഹന വിപണിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് മുന്നില്‍ കണ്ട് വാഹന നിര്‍മ്മാതാക്കളും പുത്തന്‍ മോഡലുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഓരോ സമയവും ഉപഭോക്താക്കള്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് പകരം ഷോറൂമുകളില്‍ നിന്ന് ചാര്‍ജ് ചെയ്ത ബാറ്ററി നല്‍കുന്ന സംവിധാനവും കമ്ബനികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version