Connect with us

കേരളം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കെ ആർ ജ്യോതിലാലിന് പൊതുഭരണ വകുപ്പിന്റെ പൂർണചുമതല

Published

on

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ ആർ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിന്റെ പൂർണചുമതല നൽകി മാറ്റി നിയമിച്ചു. വനം വകുപ്പിന്റെ അധികച്ചുമതലയും നൽകി. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് ​ഗതാ​ഗത വകുപ്പിന്റെ പൂർണ ചുമതല നൽകി.

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വി വേണുവിന് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതല കൂടി നൽകി. ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന് നികുതി, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ ചുമതലയും കൈമാറി.വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ലയ്ക്കും എ പി എം മുഹമ്മദ് ഹനീഷിനും യഥാക്രമം കശുവണ്ടി വ്യവസായം, കയർ വ്യവസായം എന്നിവയുടെ അധികച്ചുമതല നൽകി.

ലാൻഡ് റവന്യു കമ്മിഷണർ കെ ബിജുവിന് സ്ഥാനക്കയറ്റം നൽകി തുറമുഖ സെക്രട്ടറിയായി നിയമിച്ചു. സെക്രട്ടറി ഗ്രേഡിൽ സ്ഥാനക്കയറ്റത്തോടെയാണ് നിയമനം. സൈനിക ക്ഷേമം, റവന്യു (ദേവസ്വം) എന്നീ വകുപ്പുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version