Connect with us

കേരളം

20 രൂപയ്ക്ക് പരിധിയില്ലാതെ യാത്ര; വനിതാ ദിനത്തില്‍ ഇളവുമായി കൊച്ചി മെട്രോ

അന്താരാഷ്ട്ര വനിതാദിനമായ ബുധനാഴ്ച സ്ത്രീകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും സ്ത്രീകള്‍ക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. ഇതിന് പുറമേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അന്നേദിവസം ഉച്ച്ക്ക് 12 മണിക്ക് കലൂര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് ആദരിക്കും.

വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി പരിപാടികളും മെഡിക്കല്‍ ക്യാംപുകളും കൊച്ചി മെട്രോ ഒരുക്കും. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ച നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ വനിതാ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക.

ഈ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യമായി നാപ്കിനുകള്‍ ലഭിക്കും. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉച്ചക്ക് 12.15ന് ലോക്‌നാഥ് ബെഹ്‌റ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യും. നെക്‌സോറ അക്കാദമിയുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കംപ്യൂട്ടറിന്റെ സിപിയു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിള്‍ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്‌സോറ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കായി സൗജന്യ ബോണ്‍ ഡെന്‍സിറ്റി പരിശോധയും വനിതാ ദിനത്തില്‍ മുട്ടം, ഇടപ്പള്ളി, എംജി റോഡ്, വൈറ്റില സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും മേയര്‍ വിറ്റബയോട്ടിക്‌സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതല്‍ വൈകിട്ട് 7 മണിവരെ നടക്കുന്ന മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം ഉച്ചക്ക് 1.15ന് ലോക്‌നാഥ് ബെഹ്‌റ നിര്‍വ്വഹിക്കും.

ഉച്ചക്ക് 2.30ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ കൊച്ചിന്‍ ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ നിന്നും 2.30ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫാഷന്‍ ഷോയും മൈമും ആരംഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം17 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version