Connect with us

കേരളം

ആക്രമണങ്ങൾ വർധിക്കുന്നു; കൊച്ചി നഗരത്തിൽ രണ്ട് ലക്ഷം ക്യാമറകൾ സ്ഥാപിക്കും, മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കും

Published

on

പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് പദ്ധതിയൊരുക്കുന്നു. ഓപ്പറേഷൻ നിരീക്ഷണം എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ തയ്യാറാക്കുന്നത്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും മിനിമം 8000 ക്യാമറകൾ സ്ഥാപിക്കാനാണ് പൊലീസിൻ്റെ തീരുമാനം. കച്ചവടക്കാർ, ഫ്ലാറ്റ് ഉടമകൾ,അടക്കമുള്ളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 20,000 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്.

കേരളത്തിന്‍റെ സാമ്പത്തിക തലസ്ഥാനം കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കോടികളുടെ സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങളും കൂടിവരികയാണ്. നിസ്സാര കാരണങ്ങളുടെ പേരിലുള്ള തർക്കം കൊലപാതകങ്ങളിലേക്ക് വഴിമാറുന്നു.കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സൗത്തിലും, കാക്കനാട് ഫ്ലാറ്റിലും കൊലപാതകമുണ്ടായത് ലഹരിയുടെ പേരിലാണ്. ഈ സഹാചര്യത്തിലാണ് നഗരത്തിൽ നിരീക്ഷണം ശക്തമാക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഓപ്പറേഷൻ നിരീക്ഷണം തുടങ്ങുന്നത്. ഫ്ലാറ്റുടമകൾ, കച്ചവടക്കാർ, അടക്കമുള്ളവരുടെ പിന്തുണയോടെ രണ്ട് ലക്ഷം ക്യാമറകളാണ് കൊച്ചി നഗരത്തിൽമാത്രം തയ്യാറാക്കുക.

ജോലിക്കും പഠനത്തിനുമെല്ലാമായി നഗരത്തിൽ ആയിരക്കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിൽനിന്ന് കൊച്ചിയിലെ ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമായി താൽക്കാലിക താമസം തേടുന്നുണ്ട്. സ്വന്തം ഫ്ലാറ്റിൽ മുറി ഷെയർ ചെയ്യുന്നവരുടെ വിശദാംശങ്ങൾപോലും അറിയാത്തവർ ഇക്കൂട്ടത്തിലുണ്ട്..പല ഫ്ലാറ്റ് ഉടമകളും വാടകയക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നില്ല. കാക്കനാട് യുവാവിനെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച ഓക്സോണിയ ഫ്ലാറ്റിൽ നിരീക്ഷണ ക്യാമറ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. ഓൾ കേരള ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനും മർച്ചന്‍റ് അസോസിയേഷൻ, അടക്കമുളളവർ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം8 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version