Connect with us

കേരളം

ജീവനെടുത്ത കിൻഫ്രയിലെ മരുന്ന് സംഭരണ ശാലയിലെ തീ; അപകടമുണ്ടയത് ഫയർഫോഴ്സ് മുന്നറിയിപ്പ് അവഗണിച്ചതിനാൽ

കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ ശാലയിൽ തീപിടുത്തമുണ്ടായത് ഫയർഫോഴ്സ് മുന്നറിയിപ്പ് അവഗണിച്ചതിനാൽ. കഴിഞ്ഞ മേയ് മാസം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടു ഫയർഫോഴ്‌സ് നോട്ടീസ് നൽകിയിട്ടും വേണ്ട മുൻകരുതൽ സ്വീകരിച്ചില്ല. ഈ വിവരമടക്കം ഉൾപ്പെടുത്തി ഫയർഫോഴ്‌സ് മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും

അഗ്നിരക്ഷസേനാംഗത്തിന്റെ ജീവൻ നഷ്‌ടമായ തീപിടുത്തം വിളിച്ചു വരുത്തിയതാണെന്ന കാര്യം വ്യക്തമാക്കുന്നതാണ് ഈ നോട്ടീസ്. 2022 മെയ് 25നു കഴക്കൂട്ടം ഫയർ സ്റ്റേഷനിൽ നിന്നും കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ദുരന്ത നിവാരണ ചട്ടങ്ങൾ പാലിക്കണമെന്നായിരുന്നു കർശന മുന്നറിയിപ്പ്. വീഴ്ചകൾ ഫയർഫോഴ്‌സ് നോട്ടീസിൽ അക്കമിട്ടു പറഞ്ഞിരുന്നു. കെട്ടിടം ദുർബലമാണെന്നും വസ്തുക്കൾ സൂക്ഷിക്കുന്നതിൽ അപാകതയുണ്ടെന്നും ഫയർ പ്രോട്ടോകോൾ പാലിക്കണമെന്നും നോട്ടീസിലുണ്ട്.

വിവരം കഴക്കൂട്ടം ഫയർ സ്റ്റേഷൻ കളക്ട്രേറ്റിലും അറിയിച്ചിരുന്നു. എന്നാൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനങ്ങിയില്ല. തീപിടുത്തത്തിന് പിന്നാലെ ഫയർഫോഴ്സ് മേധാവി തന്നെ കെട്ടിടടത്തിനു ഫയർഫോഴ്സ് എൻ.ഒ.സി ഇല്ലെന്നു വ്യക്തമാക്കിയതാണ്. ഇതടക്കമുള്ള കാര്യങ്ങൾ സൂചിപ്പിച്ചു മൂന്ന് ദിവസത്തിനകം ഫയർഫോഴ്സ് വിശദമായ റിപ്പോർട്ട് നൽകും. ഫയർമാന്റെ അസ്വഭാവിക മരണത്തിലും തീ പിടുത്തത്തിലും പോലീസ് അന്വേഷണവും തുടരുകയാണ്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഉടൻ ലഭിക്കും. മരുന്ന് സംഭരണശാലയിലെ തീപിടുത്തം ദുരൂഹമാണെന്നും, കോവിഡ് കാലത്തെ തീ വെട്ടി കൊള്ളയുടെ തെളിവ് നശിപ്പിക്കാനാണ് തീപിടുത്തമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version