Connect with us

കേരളം

ഒമ്പതു ജില്ലകള്‍ ദുര്‍ബല മേഖലയില്‍; കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കര്‍മ്മപദ്ധതിയുമായി കേരളം

Published

on

കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ പുതുക്കിയ കര്‍മപദ്ധതി കേരളം പ്രഖ്യാപിച്ചു. അടുത്ത ഏഴു വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചും കേരള സ്‌റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് 2023- 2030 ല്‍ പ്രതിപാദിക്കുന്നു. സംസ്ഥാന എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറേറ്റ് തയ്യാറാക്കിയ കര്‍മപദ്ധതി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

കൃഷി, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം, വനം ജൈവ ആവാസ വ്യവസ്ഥ, ആരോഗ്യം, ജലവിഭവം എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാകും കര്‍മ പദ്ധതി നടപ്പാക്കുക. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകട സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി, അനുസൃതമായ നടപടികള്‍ നടപ്പാക്കും. കാലാവസ്ഥയിലുണ്ടാകുന്ന വന്‍ മാറ്റത്തിന് കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനാണ് കര്‍മപദ്ധതിയില്‍ മുന്‍തൂക്കം.

വയനാട്, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകള്‍ ദുര്‍ബല മേഖലാ ജില്ലകളായിട്ടാണ് ആക്ഷന്‍ പ്ലാന്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോട്ടയം ജില്ലകള്‍ ഇടത്തരം ദുര്‍ബല ജില്ലകളും തൃശൂര്‍, എറണാകുളം, പത്തനംതിട്ട കുറഞ്ഞ ദുര്‍ബല മേഖലകളുമായി തരംതിരിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഈ ജില്ലകളിലുണ്ട്.

രാജ്യത്ത് ഹരിത ഗൃഹ വാതക ബഹിര്‍ഗമനം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ അഞ്ചാമത്തേതാണ് കേരളം. വൈദ്യുതോത്പാദനം, ഗതാഗതം, വ്യവസായം, ഊര്‍ജം ഉപയോഗിച്ചുള്ള കൃഷിരീതികള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍നിന്നാണു സംസ്ഥാനത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലുണ്ടാകുന്നത്. ഇതു കഴിഞ്ഞ രണ്ടു ദശാബ്ദമായി ക്രമാനുഗതമായി വര്‍ധിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം6 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version