Connect with us

കേരളം

സംസ്ഥാന സ്കൂൾ കലോത്സവം: കോടതി ഉത്തരവുമായി പങ്കെടുക്കാനെത്തിയവരുടെ ഫലങ്ങൾ തടഞ്ഞു

Published

on

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ മത്സര ഫലങ്ങൾ തടഞ്ഞു. 94 ഫലങ്ങളാണ് സംഘാടകർ തടഞ്ഞതെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. എന്നാൽ വിദ്യാഭ്യാസ വകുപ്പുവഴി അപ്പീലുമായി എത്തിവരുടെ ഫലങ്ങൾ തടഞ്ഞിട്ടില്ല. കോടതി ഉത്തരവുമായി എത്തുന്നവരുടെ മത്സരഫലങ്ങൾ തടയുന്നത് ഇത് ആദ്യമായാണ്.

തടഞ്ഞുവച്ചിരിക്കുന്ന ഫലങ്ങൾ പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്കൂളിന്റെയോ പോയിന്റുകളിൽ ഉൾപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എ ജിയുടെ നിയമോപദേശം ഉണ്ടെന്നും ഗ്രേസ് മാർക്കിനും കോടതി ഇടപെടൽ വേണമെന്നും സംഘാടകർ പറയുന്നു.

അതേസമയം, കലോത്സവത്തിൽ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. സ്കൂളുകളിൽ പാലക്കാട് ഗുരുകുലം സ്കൂളാണ് ഒന്നാമത്. തിരുവനന്തപുരം കാർമൽ സ്കൂളാണ് രണ്ടാംസ്ഥാനത്ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version