Connect with us

കേരളം

പുതിയ ജിഎസ്‍ടി നിലവിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് ആശയക്കുഴപ്പം; നികുതി വർധന പിൻവലിക്കണമെന്ന് കെ.എൻ.ബാലഗോപാൽ

പാക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്‍ടി ഈടാക്കുന്നതിൽ സംസ്ഥാനത്ത് അടിമുടി ആശയക്കുഴപ്പം. കേരളത്തിൽ ഭൂരിപക്ഷം ഉത്പനങ്ങളും പഴയ വിലയിൽ തന്നെയാണ് ഇന്ന് വിൽപന നടത്തിയത്.നിത്യോപയോഗ ഉത്പന്നങ്ങളുടെ മേൽ ഉള്ള നികുതി വർധന പിൻവലിക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.

ജിഎസ്‍ടി മാറ്റം നിലവിൽ വന്നെങ്കിലും ഏതൊക്കെ ഭക്ഷ്യോത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്‍ടി എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. കടകളിൽ നിലവിൽ സ്റ്റോക്കുള്ള ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ചില്ലറയായി തൂക്കി വിറ്റാൽ നികുതി കുറയുമോ എന്ന സംശയം പലർക്കും ഉണ്ട്. സോഫ്റ്റ്‍വെയറിൽ മാറ്റം വരാത്തതും പ്രതിസന്ധിയാണ്. അരി, പരിപ്പ്, പയർ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതിൽ കടുത്ത ആശങ്കയാണ് ഉയരുന്നത്.

അതേസമയം, മിൽമ, തൈര് പുതുക്കിയ വിലയിൽ വിൽപന തുടങ്ങി. മൂന്ന് മുതൽ അഞ്ച് രൂപ വരെയാണ് മിൽമ കൂട്ടിയത്. 25 കിലോയ്ക്ക് മുകളിലുള്ള പായ്ക്ക്ഡ് ഭക്ഷ്യോത്പനങ്ങൾ പുതിയ ജിഎസ്ടിയുടെ പരിധിയിൽ ഇല്ലെന്ന് ജിഎസ്‍ടി വകുപ്പ് അറിയിച്ചിട്ടുണ്ട്. ചില്ലറയായി വിൽക്കുന്ന ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയന്ന പരാതി കിട്ടിയാൽ കർശന നടപടിയുണ്ടാകുമെന്നാണ് ജിഎസ്‍ടി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ജിഎസ്‍ടി കൗൺസിലിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് നികുതി പരിഷ്കരണം എന്നാണ് ധനമന്ത്രി പറയുന്നത് .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version