Connect with us

കേരളം

ഒന്‍പത് ജില്ലകളുടെ ഭരണചക്രം ഇനി വനിതകളുടെ കയ്യിൽ

വയനാട്, കൊല്ലം ജില്ലകളുടെ ഭരണസാരഥ്യം വനിതകളെ ഏല്‍പ്പിച്ചതോടെ, സംസ്ഥാനത്ത് ഒന്‍പത് ജില്ലകളുടെ ഭരണചക്രം തിരിക്കുക സ്ത്രീകള്‍. കൊല്ലം ജില്ലയുടെ കളക്ടറായി എറണാകുളം ജില്ലാ വികസന കമ്മീഷണര്‍ ആയിരുന്ന അഫ്‌സാന പര്‍വീണ്‍ വരുന്നതില്‍ മറ്റൊരു സവിശേഷത കൂടിയുണ്ട്. സംസ്ഥാനത്ത് ഭാര്യയും ഭര്‍ത്താവും ഒരേസമയം കളക്ടര്‍മാരാകുന്നു എന്നതാണ് പ്രത്യേകത. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യയാണ് അഫ്‌സാന പര്‍വീണ്‍. നേരത്തെ ഒരേ സമയം എട്ടു വനിതകള്‍ വരെ ജില്ലകളുടെ ഭരണസാരഥ്യം ഏറ്റെടുത്തിട്ടുണ്ട്.

എന്‍ട്രന്‍സ് കമ്മീഷണറായിരുന്ന എ ഗീതയാണ് പുതിയ വയനാട് കളക്ടര്‍. നവ്ജ്യോത് ഖോസ (തിരുവനന്തപുരം), അഫ്സാന പര്‍വീണ്‍ (കൊല്ലം), ഡോ.ദിവ്യാ എസ് അയ്യര്‍ (പത്തനംതിട്ട),ഡോ.പി കെ ജയശ്രീ (കോട്ടയം), ഷീബ ജോര്‍ജ് ( ഇടുക്കി), ഹരിത വി കുമാര്‍ ( തൃശൂര്‍), മൃണ്‍മയി ജോഷി ( പാലക്കാട്), എ ഗീത ( വയനാട്), ഭണ്ഡാരി സ്വാഗത് രണ്‍ബീര്‍ചന്ദ്( കാസര്‍കോട്) എന്നിവരാണ് ഒന്‍പത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍.

ജാഫര്‍ മാലിക് എറണാകുളത്ത് എത്തുന്നതിന് ഒരു വര്‍ഷം മുമ്പേ കളക്ടറേറ്റിലെത്തിയതാണ് അഫ്സാന. ജില്ലയുടെ ഡെവലപ്‌മെന്റ് കമ്മിഷണറായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു ജാഫര്‍ മാലിക് കളക്ടറായെത്തിയത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയില്‍നിന്നു ഭര്‍ത്താവ് കളക്ടറായപ്പോള്‍ സ്മാര്‍ട്ട് മിഷന്റെ അധികച്ചുമതല അഫ്‌സാനയ്ക്കായിരുന്നു. ഇതിനൊപ്പം മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയും ചുമതലയുണ്ടായിരുന്നു.

ഒരു വര്‍ഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി ഇരുവരും വേവ്വേറെ താമസിക്കേണ്ടതായി വരും.കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയിലേക്ക് മുന്‍ തൃശ്ശൂര്‍ കളക്ടറായിരുന്ന എസ് ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറാണ് നിലവില്‍. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയും മാനേജിങ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും ഷാനവാസിന് നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version