Connect with us

കേരളം

ചെറുകിട വ്യാപാരികൾക്കും കർഷകർക്കും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

Untitled design 2021 07 30T131748.435

കോവിഡ് രണ്ടാം തരംഗത്തിൽ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും കർഷകർക്കുമുള്ള സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ (എംഎസ്എംഇ) കെട്ടിടനികുതി ജൂലൈ മുതൽ ഡിസംബർ വരെ ഒഴിവാക്കി. ഈ സ്ഥാപനങ്ങൾക്ക് ഈ കാലയളവിലെ ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജും സർക്കാർ വാടകയും ഒഴിവാക്കി.കേന്ദ്ര ധനകാര്യ സ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽ നിന്നും എടുക്കുന്ന 2 ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പയുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സർക്കാര്‍ 6 മാസത്തേക്കു വഹിക്കും.

ഒരു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2021 ജനുവരി 20 മുതൽ തിരിച്ചടവു മുടങ്ങിയ കെഎസ്എഫ്ഇ ലോണുകളുടെ പിഴപ്പലിശ സെപ്റ്റംബർ 30വരെ ഒഴിവാക്കി. ചിട്ടിയുടെ കുടിശികക്കാർക്കു കാലാവധി അനുസരിച്ച് സെപ്റ്റംബർ 30വരെയുള്ള 50 മുതൽ 100 ശതമാനംവരെ പലിശയും പിഴപ്പലിശയും ഒഴിവാക്കും. കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് 5% നിരക്കിൽ ഒരു ലക്ഷംരൂപവരെ നൽകുന്ന ലോണിന്റെ കാലാവധിയും സെപ്റ്റംബർ 30വരെ നീട്ടി.ഒരു കോടിരൂപവരെ കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന വായ്പാ പദ്ധതിക്കായി കെഎഫ്സി 50 കോടി രൂപ മാറ്റിവയ്ക്കും.

സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ വായ്പാ പദ്ധതിക്കായി 500 കോടി രൂപ മാറ്റിവയ്ക്കും. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയെ പുനരാവിഷ്ക്കരിക്കും. ഒരു കോടിവരെ 5% പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ അടുത്ത 5 വർഷം 2500 പുതിയ വ്യവസായ സംരംഭങ്ങൾക്കു വായ്പ അനുവദിക്കും.കെഎഫ്സിയിൽനിന്ന് വായ്പ എടുത്ത് 2021 മാർച്ച് 31വരെ കൃത്യമായി തിരിച്ചടച്ചിരുന്ന ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കും. മുതൽ തുകയ്ക്ക് ജൂലൈ ഒന്നു മുതൽ ഒരു വർഷത്തേക്കാണ് അവധി.

കെഎഫ്സി സംരംഭങ്ങൾക്ക് 20% അധിക വായ്പ നൽകും. കഴിഞ്ഞ വർഷം അനുവദിച്ച 20% ഉൾപ്പെടെ 40 ശതമാനമാണ് അധിക വായ്പ. പദ്ധതിയിൽ മുതൽ തിരിച്ചടവിനു 24 മാസത്തെ സാവകാശം നൽകും. ഇതിനായി 450 കോടി രൂപ വകയിരുത്തി. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെടുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് പദ്ധതി ചെലവിന്റെ 90% വരെ വായ്പ നൽകും. ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള പലിശ 9.5 ശതമാനത്തിൽനിന്ന് 8 ശതമാനമാക്കി. ഉയർന്ന പലിശ 12 ശതമാനത്തിൽനിന്ന് 10.5 ശതമാനമാക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version