Connect with us

സാമ്പത്തികം

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ് | Gold rate today

Published

on

gold

ആഭരണ പ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ചെറിയ ആശ്വാസവുമായി സ്വര്‍ണവില ഇന്ന് നേരിയതോതില്‍ കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് വില 6,125 രൂപയായി. 80 രൂപ കുറഞ്ഞ് 49,000 രൂപയിലാണ് പവന്‍ വ്യാപാരം. ശനിയാഴ്ച (23.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6125 രൂപയും പവന് 49,000 രൂപയുമാണ് നിരക്ക്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5100 രൂപയും പവന് 40,800 രൂപയുമാണ് വിപണി വില. അതേസമയം, ശനിയാഴ്ച വെള്ളി വില വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍നിന്ന് 01 കൂടി 81 രൂപയായി കൂടി. എന്നാല്‍ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയാണ് നിരക്ക്.

വെള്ളിയാഴ്ച (22.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6135 രൂപയും പവന് 49,080 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയുടെയും പവന് 280 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5105 രൂപയും പവന് 40,840 രൂപയുമായിരുന്നു വിപണി വില. വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 02 രൂപ കുറഞ്ഞ് 79 രൂപയായി താഴ്ന്നു. എന്നാല്‍ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയാണ് നിരക്ക്.

ഡോളറിന്റെ വന്‍ മൂല്യക്കുതിപ്പാണ് സ്വര്‍ണവിലയെ തളര്‍ത്തിയത്. രാജ്യാന്തര സ്വര്‍ണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ സ്വര്‍ണം വാങ്ങുന്നതിന് കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില കുറയുന്നത്.
ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 83.43 വരെ എത്തിയിരുന്നു. രാജ്യാന്തര സ്വര്‍ണവിലയാകട്ടെ ഔണ്‍സിന് 16 ഡോളര്‍ ഇടിഞ്ഞ് 2,165 ഡോളറിലുമെത്തി. കഴിഞ്ഞവാരം വില 2,200 ഡോളര്‍ ഭേദിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version