Connect with us

കേരളം

തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ വർധന

Published

on

gold price

സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ വർധന. എന്നാൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ താഴെയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 4485 രൂപയാണ്. ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4470 രൂപയായിരുന്നു. 15 രൂപയുടെ വർധനവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്.

നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടർന്നത്. എന്നാൽ ഇന്ന് വീണ്ടും ഉയർന്നത് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആശ്വാസമാകുന്നുണ്ട്. 22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ സ്വർണ വില പവന് 35760 രൂപയായിരുന്നത്. ഇന്നത്തെ സ്വർണവില പവന് 35880 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 44850 രൂപയാണ്.

കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 17 രൂപ കൂടി. ഇന്നത്തെ സ്വർണ വില 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4893 രൂപയാണ്. ഒരു പവൻ സ്വർണ വില 39144 രൂപയാണ്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ വില 48930 രൂപയാണ്. പവന് 136 രൂപയും പത്ത് ഗ്രാമിന് 170 രൂപയും ഇന്നത്തെ സ്വർണ വിലയിൽ വർധിച്ചു. 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയിൽ 15 രൂപയുടെ വർധനവാണ് ഒരു ഗ്രാമിന് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ 120 രൂപയുടെ ഉയർച്ചയുണ്ടായി. പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 150 രൂപ ഉയർന്നു.

അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം5 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം23 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version