കേരളം
പേര്, ജാതി മാറ്റം തുടങ്ങിയവ നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം
സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘കേരള ഗസറ്റ്’ ഇനി ഓൺലൈനിലും. സെപ്റ്റംബർ 28ന്റെ ഗസറ്റാണ് ആദ്യമായി ഇ–ഗസറ്റായി പ്രസിദ്ധീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും.
എൻഐസി തയ്യാറാക്കിയ കംപോസ് (കോംപ്രഹെൻസീവ് ഓപ്പറേഷൻ ആൻഡ് മാനേജ്‌മെന്റ് ഓഫ് പ്രസസ് ഓവർ സെക്യൂർ എൻവയോൺമെന്റ്) പദ്ധതിയിലൂടെയാണ് ഇ– ഗസറ്റ് ഒരുക്കുന്നത്. പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം വകുപ്പുകൾക്ക് കംപോസ് വെബ് സൈറ്റിൽ നേരിട്ട് നൽകാം.
അനന്തരാവകാശ പരസ്യങ്ങൾ താലൂക്ക് ഓഫീസുകളിൽനിന്ന് https://compose.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകാനാകും. പേര്, ജാതി മാറ്റം തുടങ്ങിയവ പൊതുജനങ്ങൾക്ക് നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. പ്രസിദ്ധീകരണ ഫീസും ഓൺലൈനിൽ അടയ്‌ക്കാം.