Connect with us

കേരളം

ഒരു വന്ദേഭാരത് തന്നിട്ട് വീമ്പു പറയുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് രാഷ്ട്രീയ പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാനാണ് ശ്രമിച്ചത്. ഔദ്യോഗിക പരിപാടിയില്‍ കേരളത്തിലെ വികസന കാര്യങ്ങളെ കുറിച്ച് സത്യം പറഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ അതിന് എതിരായി പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പല കാര്യങ്ങളിലും പുറകിലാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഇത്തരത്തിലുള്ള ചില വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ എങ്ങനെയാണ് അതെടുക്കുക എന്ന് അദ്ദേഹം തന്നെ പരിശോധിക്കേണ്ടതായിരുന്നില്ലെ. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരളത്തിന് പദ്ധതിയില്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് പരിശോധിച്ചാണോ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി വസ്തുതാ വിരുദ്ധ കാര്യങ്ങള്‍ പറയാമോ?

9 വര്‍ഷത്തിനിടെ കേരളത്തിന് പുതുയായി അനുവദിച്ചത് രണ്ട് ട്രെയിനുകള്‍ മാത്രമാണ്. എയിംസ്, റെയില്‍വെ മെഡിക്കല്‍ കോളജ്, കോച്ച് ഫാക്ടറി, ശബരി റെയില്‍ പാത ഇതെല്ലാം കേരളത്തിന്റെ സ്വ്പനമായി നില്‍ക്കുകയാണ്. ഒരു ട്രെയിന്‍ ഇപ്പോള്‍ വന്നു, വന്ദേഭാരത്. നല്ലതുതന്നെ, സ്വാഗതം ചെയ്യാം. പക്ഷേ അതുകൊണ്ട് മറച്ചുവയ്ക്കാവുന്നതാണോ കേരളത്തിനോടുള്ള വിവേചനം? ഒരു വന്ദേഭാരത് തന്നിട്ട് വീമ്പു പറഞ്ഞാല്‍ മതിയോ?, പ്രളയമായാലും, മഹാമാരിയായാലും അര്‍ഹതപ്പെട്ട സഹായങ്ങള്‍ നിഷേധിച്ചില്ലേ? മറ്റു രാജ്യങ്ങളില്‍ നിന്ന് സഹായം വന്നപ്പോള്‍ അത് വിലക്കി.- അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version