Connect with us

കേരളം

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി

Published

on

niyamasabha governer

 

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രം​ഗത്തെത്തിയ പ്രതിപക്ഷ അം​ഗങ്ങൾ സഭ ബഹിഷ്കരിച്ചു.

​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.

പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. രാവിലെ ഒൻപത് മണിയോടെ നിയമസഭയിൽ എത്തിയ ഗവർണറെ മുഖ്യന്ത്രിയും സ്പീക്കറും ചേർന്ന് ഡയസിലേക്ക് നയിച്ചു.

ഗവർണർ നിയമസഭയിലേക്ക് പ്രവേശിപ്പിച്ചപ്പോൾ തന്നെ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റിരുന്നു. സർക്കാർ രാജി വെക്കണം, അഴിമതി ഭരണം തുലയട്ടെ, കള്ളക്കടത്ത് സർക്കാർ രാജിവയ്ക്കട്ടെ എന്നെല്ലാം പ്രതിപക്ഷം മുദ്രാവാക്യമായി വിളിച്ചു.

ഗവർണർ പ്രസംഗം ആരംഭിക്കാനായി മൈക്കിന് അടുത്ത് എത്തിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തടസ്സവാദവുമായി എഴുന്നേറ്റു നിന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മൈക്ക് അതിനോടകം ഓഫാക്കിയിരുന്നു.

ഗവർണർ പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ പ്ലക്കാർഡും മുദ്രാവാക്യവുമായി പ്രതിപക്ഷവും ഒരു വശത്ത് നിലയുറപ്പിച്ചു. ബഹളം വച്ച് പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാവാനും നയപ്രസംഗം വായിക്കുക എന്ന തൻ്റെ ഉത്തരവാദിത്തം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

ഭരണഘടനാപരമായ ചുമതലയാണ് ഞാൻ നിയമസഭയിൽ നിർവഹിക്കുന്നത്. ഗവർണർ തൻ്റെ ചുമതല സഭയിൽ നിർവഹിക്കുമ്പോൾ അതു തടസപ്പെടുത്താൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ് – ബഹളം വച്ച പ്രതിപക്ഷത്തോടായി ഗവർണർ പറഞ്ഞു.

എന്നാൽ മൂന്ന് തവണ ഗവർണർ പ്രസംഗത്തിനിടെ അഭ്യർത്ഥിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. പിന്നെ പ്രസംഗം തുടങ്ങി പത്ത് മിനിറ്റ് പൂർത്തിയാകും മുൻപ് നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിച്ച് അവർ നിയമസഭയിൽ നിന്നും പുറത്തേക്ക് പോയി.

ഭരണഘടനാ ചുമതല നിർവഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ നിരവധി വെല്ലുവിളികൾ നേരിട്ടു. കൊവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ചുവെന്ന് ​ഗവർണർ പറഞ്ഞു.

ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌. മുന്നോട്ടുള്ള പാതയും ദുർഘടമാണ്‌.  അതിനെയും  മറികടക്കാൻ കഴിയും.  കോവിഡ്‌ രോഗം സാധാരണ ജനജീവിതത്തെ  സാരമായി ബാധിച്ചു.   കോവിഡ്‌ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ കഴിയണം.  കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കോവിഡ്‌ പാക്കേജ്‌ പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്‌.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച്‌ കോവിഡിനെ നേരിട്ടു.

Also read: വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വായ്പ പദ്ധതി

സർക്കാരിന്റെ   അഭിമാന പദ്ധതികൾ മുന്നോട്ട്‌ കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നു  . തദ്ദേശ തെരഞ്ഞെടുപ്പ്‌ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം   ഊട്ടി ഉറപ്പിക്കുന്നതാണ്‌. 2 ലക്ഷത്തിലേറെ  പേർക്ക്‌ അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത്‌ സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം9 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം17 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം18 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം18 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം19 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version