Connect with us

കേരളം

‘സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി കേരളം’; ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി കേരളം. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇ-ഗവേര്‍ണന്‍സ് പൂര്‍ണ്ണതോതില്‍ ഫലപ്രദമാക്കുന്നതിന് സഹകരണം അനിവാര്യമാണ്. അതുറപ്പിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: ”കേരളത്തെ സമ്പൂര്‍ണ്ണ ഇ-ഗവേര്‍ണന്‍സ് സംസ്ഥാനമായി ഇന്നു പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിത്. ‘സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയം സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തു നടപ്പാക്കുന്ന ഇ-ഗവേര്‍ണന്‍സിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. ”

”സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി നിലവില്‍ വന്ന ഇ-സേവനം പോര്‍ട്ടല്‍ എന്ന ഏകജാലക സംവിധാനത്തിലൂടെ ഏകദേശം 900 സേവനങ്ങള്‍ ലഭ്യമാക്കുന്നു. മറ്റൊരു ജനകീയ പദ്ധതിയായ ഇ-ഡിസ്ട്രിക്റ്റ് മുഖേന 7.5 കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കിയത്. ഇ-ഗവേര്‍ണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ്വര്‍ക്ക് പദ്ധതി ആവിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി. ”

”എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയും റീ-സര്‍വ്വേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റല്‍ റീ-സര്‍വ്വേ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷം സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പാക്കുകയും അതുവഴി 250 സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുകയും ചെയ്തു. കേരള സ്‌പെഷ്യല്‍ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മുഖേന കേരള ജിയോ പോര്‍ട്ടല്‍- 2 ആരംഭിച്ചു. ഇതുവഴി കേരളത്തിലെ 600 പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും ദുരന്തനിവാരണ മാപ്പിങ് പൂര്‍ത്തിയാക്കി. സൈബര്‍ സാങ്കേതികതയുടെ ഈ കാലത്ത് കേരളാ പോലീസിനെയും നവീകരിച്ചു മുന്നോട്ടു കൊണ്ടുപോവുകയാണ് നമ്മള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തിലുമെല്ലാം കേരളാ പോലീസ് രാജ്യത്തിനു തന്നെ മാതൃകയാണ്. ”

”ആരോഗ്യ രംഗത്തും ഇ-ഗവേര്‍ണന്‍സിന്റെ ഭാഗമായിട്ടുള്ള നവീകരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി ഇ-ഹെല്‍ത്ത് പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്. 509 ആശുപത്രികളി ഇത് നിലവില്‍ വന്നു കഴിഞ്ഞു. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇ-ഗവേര്‍ണന്‍സ് പൂര്‍ണ്ണതോതില്‍ ഫലപ്രദമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. അതുറപ്പിച്ചു നമുക്കു മുന്നോട്ടു പോകാം.”

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version