Connect with us

കേരളം

കൊലയ്ക്ക് പിന്നിൽ മുൻ വൈരാഗ്യം ; പത്താം ക്ലാസുകാരൻ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണവുമായി ബന്ധുക്കൾ

Untitled design 2023 09 10T075033.438

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖർ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തത് തന്നെയാണ് പ്രകോപന കാരണം എന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ആദിശേഖറിനെ പ്രതി വഴക്ക് പറഞ്ഞിരുന്നു.

ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നു. എങ്കിലും അപകടം എന്ന് തന്നെയാണ് കരുതിയിരുന്നത്. സിസിടിവി ദൃശ്യം കണ്ടപ്പോഴാണ് മനപൂർവ്വം ചെയ്തതെന്ന് മനസ്സിലായതെന്നും ആദിശേഖറിന്റെ ബന്ധു ബാബു പറഞ്ഞു. കഴിഞ്ഞ 31നാണ് ആദിശേഖർ വാഹനമിടിച്ച് മരിച്ചത്. സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്. പ്രതി പ്രിയരഞ്ജൻ ഒളിവിലാണ്.

കഴിഞ്ഞമാസം 31നായിരുന്നു തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരൻ ആദിശേഖർ കാർ ഇടിച്ച് മരിച്ചത്. അപകടം എന്നായിരുന്നു ആദ്യം കരുതിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംശയം ബലപ്പെട്ടത്. പുളിങ്കോട് ക്ഷേത്രത്തിനു സമീപം 20 മിനിറ്റിലധികം പ്രതി പ്രിയരഞ്ജൻ വാഹനം നിർത്തിയിട്ടു. ആദിശേഖർ സുഹൃത്തുക്കളുമൊത്ത് സ്ഥലത്തെത്തും വരെ കാത്തു നിന്നു. പിന്നീട് കുട്ടി സൈക്കിളിൽ മുന്നോട്ടു പോകുന്നതിനിടെയാണ് കാർ മുന്നോട്ട് എടുത്ത് ആദിശേഖറിനെ അപകടത്തിൽപ്പെടുത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version