Connect with us

കേരളം

വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു

Published

on

Untitled 80 4

വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു. തുടര്‍സമരങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും 10 ന് വാളയാറില്‍ നിന്ന് നടന്ന് മന്ത്രി എ. കെ. ബാലന്റെ വീട്ടില്‍ പോയി പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ കേസില്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി അമ്മയ്ക്ക് കത്തയച്ചു.

പെണ്‍കുട്ടികളുടെ അമ്മ 2019 ഒക്ടോബര്‍ 31 ന് മുഖ്യമന്ത്രിക്കയച്ച പരാതിക്കുള്ള മറുപടി ഇന്നലെയാണ് അട്ടപ്പള്ളത്തെ വീട്ടിലെത്തിയത്. സര്‍ക്കാര്‍ തുടക്കം മുതല്‍ വാളയാര്‍ കേസില്‍ സ്വീകരിച്ച നടപടികള്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കേസിലെ പ്രതികളെ രക്ഷപ്പെടാതിരിക്കാന്‍ ഇടപെടുമെന്ന് കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കുന്നു. എന്നാല്‍ സര്‍ക്കാര്‍ കേസിലെ നടപടികള്‍ വൈകിക്കുകയാണന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപിയും ബിജെപി നേതാവ് പി. കെ. കൃഷ്ണദാസും ,പെമ്പിള്ള ഒരുമെ നേതാവ് ഗോമതിയും ഇന്ന് സമരപന്തലില്‍ എത്തി. വൈകീട്ട് കുരുന്നുകള്‍ നടന്ന വഴിയിലൂടെ കുഞ്ഞുടുപ്പുകളുമായി നടന്നായിരുന്നു സത്യാഗ്രഹ സമരത്തിന്റെ സമാപനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 mins ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം3 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം3 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം5 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം7 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം8 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം8 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version