Connect with us

Uncategorized

ചൈനയ്ക്ക് ശക്തമായ താക്കീതുമായി ജോ ബൈഡന്‍

Published

on

RX7S4QMMIPUC6FPGJPBKRH5RQI

പുതിയ പ്രസിഡന്റ് വന്നാലും ചൈനയ്ക്ക് രക്ഷയില്ല. ചൈനയ്ക്ക് ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് ജോ ബൈഡന്‍. ചൈനയെ ശിക്ഷിക്കുക എന്നതല്ല,

നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവര്‍ മനസിലാക്കണം. ചൈനയുടെ ഇടപെടലുകള്‍ നിയമപരമായിരിക്കേണ്ടതുണ്ട്. അക്കാര്യം ഉറപ്പിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയില്‍ അംഗത്വം എടുക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.

ജോ ബൈഡന്റെ ഈ പ്രഖ്യാപനത്തോടെ ലോകാരോഗ്യ സംഘടനയില്‍ അമേരിക്ക വീണ്ടും ചേരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം.

ചൈനയുടെ പെരുമാറ്റ രീതികളുടെ പേരില്‍ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബൈഡന്‍ പറഞ്ഞിരുന്നു. ഏപ്രില്‍ മാസത്തിലാണ് ലോകാരോഗ്യ സംഘടനയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്.

ചൈനയില്‍ കൊവിഡ് വ്യാപിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് സംഘടനയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂലായില്‍ അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version