Connect with us

കേരളം

‘ഇസ്രയേല്‍ മോഡല്‍, ഫുള്‍ ഹൈടെക്ക്’; വേറിട്ട കൃഷി രീതിയുമായി വയോധികരായ ദമ്പതികള്‍

Published

on

Screenshot 2024 02 10 151238

ഒന്നര ഏക്കര്‍ സ്ഥലത്ത് ഹൈടെക്ക് രീതിയില്‍ കൃഷി തുടങ്ങി വയോധികരായ ദമ്പതികള്‍. നഗരസഭ 24-ാം വാര്‍ഡില്‍ ഗിരിജാലയത്തില്‍ ഇ കെ തമ്പി (73), ഭാര്യ ഗിരിജ (67) എന്നിവരാണ് ഇസ്രയേല്‍ രീതിയില്‍ കൃഷി തുടങ്ങിയത്. കൃഷിമന്ത്രിക്കൊപ്പം ഇസ്രയേല്‍ സന്ദര്‍ശിച്ച കര്‍ഷകനായ അരീപറമ്പ് വലിയവീട്ടില്‍ വി എസ് ബൈജുവിന്റെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കിയത്.

700 മീറ്ററോളം കള പിടിക്കാത്ത മള്‍ട്ടി ഷീറ്റ് വിരിച്ചു. സ്വിച്ച് ഇട്ടാല്‍ ചുവട്ടില്‍ വെള്ളവും വളവും എത്തും. ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെ റാഗിയും, പേള്‍ മില്ലറ്റും, കൂടാതെ ചീര, പച്ചമുളക്, തക്കാളി, വെണ്ട, പയര്‍ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് തമ്പിയും ഗിരിജയും പറഞ്ഞു.

വര്‍ഷങ്ങളായി പരമ്പരാഗത രീതിയില്‍ കൃഷി ചെയ്യുന്ന തമ്പിയും ഭാര്യ ഗിരിജയും മരച്ചീനിയിലും, ചേനയിലും വലിയ വിളവുകള്‍ നേടി നവമാധ്യമങ്ങളിലും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ചീര ഉള്‍പ്പെടെ ഉള്ള എല്ലാ കൃഷിയുടെയും വിളവെടുക്കാന്‍ പറ്റുമെന്നും, പ്രായമായവര്‍ക്കും ശാരീരിക അധ്വാനം കൂടാതെ അനായാസം കൃഷി ചെയ്യാമെന്ന് തെളിയ്ക്കുകയാണെന്നും കൃഷി പ്രമോട്ടര്‍ കൂടിയായ വി എസ് ബൈജു പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശോഭാ ജോഷി, ബി ദാസി, പി മുജേഷ് കുമാര്‍, കെ ഉമയാക്ഷന്‍, കൃഷി ഓഫീസര്‍ ജിജി, അജിത് കുമാര്‍, സതീശന്‍, ജോഷി, രചനന്‍, സോബിന്‍ എന്നിവര്‍ സംസാരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version