Connect with us

കേരളം

‘വാളയാര്‍ വിഷയത്തില്‍ സാംസ്‌കാരിക കേരളം ഇടപെടണം’; ചലചിത്രമേള വേദിയില്‍ സൂചനാ സമരവുമായി നീതി സമര സമിതി

Published

on

412

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ചലച്ചിത്രമേള വേദിയില്‍ നീതി സമരം. വെള്ളിയാഴ്ച വൈകിട്ട് പ്രധാനവേദിയായ സരിത തീയേറ്ററിന് മുന്നിലാണ് വാളയാര്‍ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്.

കേസ് അട്ടിമറിച്ച സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കുട്ടികളുടെ അമ്മ ഉള്‍പ്പെടെ സമരത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് നടപടി ഉണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നിലെത്തി തല മുണ്ഡലം ചെയ്ത് ജനങ്ങളെ അഭിമുഖീകരിക്കുമെന്ന് കുട്ടികളുടെ അമ്മ നിലപാടെടുത്തിരുന്നു. ഇതിന്റെ സൂചനാ സമരമാണ് ചലച്ചിത്രമേളയില്‍ നടന്നതെന്ന് സമര സമിതി രക്ഷാധികാരി സി.ആര്‍. നീലകണ്ഠന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്യുക എന്നത് കേരളത്തിന് അപമാനമാണ്. ചലച്ചിത്ര മേള സാംസ്‌കാരിക കേരളത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിഷയത്തില്‍ സാംസ്‌കാരിക കേരളം ഇടപെടണമെന്ന ആവശ്യമാണ് ഐ.എഫ്‌.എഫ്‌.കെയുടെ വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നും നീലകണ്ഠന്‍ വ്യക്തമാക്കി.

കുട്ടികളുടെ അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ആദിവാസി സംരക്ഷണസംഘം നേതാവ് മാരിയപ്പന്‍ നീലിപ്പാറ വാളയാര്‍ സമരപ്പന്തലിലെത്തി നേരത്തെ തലമുണ്ഡനം ചെയ്തിരുന്നു. സമരപ്പന്തലില്‍നിന്ന് പ്രകടനമായി നഗരത്തില്‍ സഞ്ചരിച്ച്‌ തിരിച്ചെത്തിയശേഷമായിരുന്നു തലമുണ്ഡനം ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version